1. ഓക്സ്ഫഡ് ഡിക്ഷണറി 2019-ലെ ഹിന്ദി വാക്കായി തിരഞ്ഞെടുത്തത് ഏതിനേയാണ്

സംവിധാൻ

2. അടുത്തിടെ റാംസർ സൈറ്റിൽ ഇടം നേടിയ നന്ദൂർ മധമേശ്വർ തണ്ണീർത്തടം ഏത് സംസ്ഥാനത്താണ്

മഹാരാഷ്ട്ര

3. സർക്കാർ ജോലിയിൽ അവസര സമത്വം നൽകുന്നത് ഇന്ത്യൻ ഭരണഘടനയിലെ ഏത് അനുച്ഛേദ പ്രകാരമാണ്

ആർട്ടിക്കിൾ 16

4. 1931 മാർച്ച് 23 ന് ഭഗത് സിങിനെ തൂക്കിലേറ്റുമ്പോൾ ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു

ഇർവിൻ പ്രഭു

5. 1964-ലെ ലാൽ ബഹദൂർ ശാസ്ത്രി മന്ത്രിസഭയിൽ ഇന്ദിരാഗാന്ധി വഹിച്ച വകുപ്പ് ഏത്

വാർത്താ വിതരണ പ്രക്ഷേപണം

6. ഇന്ത്യാ ഗവൺമെൻറ് പുറത്തിറക്കിയ 10 രൂപ നാണയത്തിൻറെ ഭാരമെത്രയാണ്

7.74 ഗ്രാം

7. നവധാന്യ എന്ന പ്രസ്ഥാനം 1991-ൽ ആരംഭിച്ചത് ആരാണ്

വന്ദന ശിവ

8. ദേശീയ വനിതാ കമ്മീഷൻ പുറത്തിറക്കുന്ന പ്രസിദ്ധീകരണം ഏതാണ്

രാഷ്ട്ര മഹിള

9. അനശ്വര പൈതൃകത്തിൻറെ മഹത്തായ കലാസൃഷ്ടിയായി യുനെസ്കോ പ്രഖ്യാപിച്ച കേരളീയ കലാരൂപമേതാണ്

കൂടിയാട്ടം

10. സമ്പൂർണ ദേവൻ എന്നറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ ആരാണ്

വൈകുണ്ഠ സ്വാമികൾ

11. പ്രസിഡൻറ് പദവിയിലിരിക്കെ വധിക്കപ്പെട്ട ആദ്യത്തെ യു.എസ് പ്രസിഡൻറ് ആരാണ്

എബ്രഹാം ലിങ്കൺ

12. ഏത് വൈറ്റമിനാണ് രാസപരമായി പാൻറ്റോതെനിക്ക് ആസിഡ്

വൈറ്റമിൻ ബി-5

13. ലോകത്തെ ആദ്യത്തെ ക്രിക്കറ്റ് മാഗസിൻ ആയ ക്രിക്സോണിൻറെ ആദ്യ പതിപ്പിൻറെ മുഖചിത്രമായ കായികതാരം ആരാണ്

സ്മൃതി മന്ഥാന

14. ഭീമ എന്നത് ഏത് നദിയുടെ പോഷക നദിയാണ്

കൃഷ്ണ

15. കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ എന്നീ മൂന്ന് യുവാക്കളിലൂടെ ആരംഭിച്ച സത്യാഗ്രഹം ഏതാണ്

വൈക്കം സത്യാഗ്രഹം

16. ആരാണ് 1894-ൽ ലിൻബർഗ് ബ്രാവേർസിൻറെ അക്ബർ എന്ന ഡച്ച് നോവലിൻറെ ഇംഗ്ലീഷ് പരിഭാഷ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്

കേരള വർമ്മ വലിയകോയിതമ്പുരാൻ

17. ഇന്ത്യൻ രൂപയിൽ വിദേശങ്ങളിൽ ഇറക്കുന്ന കടപ്പത്രം ഏത് പേരിലാണ് അറിയപ്പെടുന്നത്

മസാല ബോണ്ട്

18. 2019 ജനുവരിയിൽ ഇന്ത്യയിലെ ആദ്യത്തെ സിനിമാ മ്യൂസിയമായ നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യൻ സിനിമ ആരംഭിച്ചതെവിടെയാണ്

മുംബൈ

19. ഇന്ത്യയിലെ പ്രധാന കൽക്കരിപ്പാടമായ ഝാറിയ ഏത് സംസ്ഥാനത്താണ്

ജാർഖണ്ഡ്

20. മുഖ്യമന്ത്രി ആകുന്നതിനുള്ള കുറഞ്ഞ പ്രായപരിധി

25 വയസ്സ്

21. ഹ്യൂമെറസ് എന്ന അസ്ഥി മനുഷ്യ ശരീരത്തിൽ എവിടെയാണ്

കൈ

22. പാരറ്റ് ലേഡി എന്ന പുരാതന ഖജുരാഹോ ശിൽപ്പം 2015-ൽ ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് കൈമാറിയത്

കാനഡ

23. ഏത് ബഹുരാഷ്ട്ര കമ്പനിയേയും അനുബന്ധ സ്ഥാപനങ്ങളേയും ഉൾപ്പെടുത്തിയാണ് ആൽഫാബൈറ്റ് എന്ന കമ്പനി നിലവിൽ വന്നത്

ഗൂഗിൾ

24. 1895-ൽ ആരംഭിച്ച ബെയ്ഗ്ടൺ കപ്പ് ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു

ഹോക്കി

25. ശാന്ത സമുദ്രത്തെ അറ്റ്ലാൻറിക് സമുദ്രവുമായി ബന്ധിപ്പിക്കുന്നത് ഏത് കടലിടുക്കാണ്

മഗല്ലൻ കടലിടുക്ക്

26. ആയിരം ദ്വീപുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം

ഇന്തൊനേഷ്യ

27. സൌരയുഥത്തിൽ സ്വന്തമായി കാന്തികമണ്ഡലമുള്ള ഏക ഉപഗ്രഹം ഏതാണ്

ഗാനിമീഡ്

28. വെള്ളത്തിൽ ലയിക്കുന്ന വൈറ്റമിൻ

വൈറ്റമിൻ ബി

29. ഇടി മേഘങ്ങൾ എന്നറിയപ്പെടുന്ന മേഘം

കുമുലോ നിംബസ്

30. ആദ്യത്തെ വനിതാ ബഹിരാകാശ യാത്രികയായ വാലൻറീന തെരഷ്കോവയെ ബഹിരാകാശത്തിലെത്തിച്ച പേടകം ഏത്

വോസ്തോക്-6

31. ഭൂമധ്യ രേഖയും ദക്ഷിണായണ രേഖയും കടന്നു പോകുന്ന ഒരേയൊരു രാജ്യം ഏതാണ്

ബ്രസീൽ

32. ഭൂമിയുടെ അകക്കാമ്പ് (നിഫ്) ഇരുമ്പിൻറേയും ഏത് മൂലകത്തിൻറേയും മിശ്രിതമാണ്

നിക്കൽ

33. പരിക്രമത്തിനിടെ ഭൂമി സൂര്യൻറെ ഏറ്റവുമടുത്തെത്തുന്ന സ്ഥാനം ഏത് പേരിലറിയപ്പെടുന്നു

പെരിഹീലിയൻ

34. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം കണ്ടെത്തിയ സ്മാരകങ്ങൾ ഏറ്റവും കൂടുതൽ ഉള്ള ഏഷ്യൻ രാജ്യം

ചൈന

35. കാശ്മീരിലെ ഭീകരപ്രവർത്തനങ്ങൾ അമർച്ച ചെയ്യാനായി ജനറൽ ബി.സി ജോഷിയുടെ പ്രവർത്തനഫലമായി 1990 ൽ രൂപം കൊണ്ട സേനാ വിഭാഗം

രാഷ്ട്രീയ റൈഫിൾസ്

36. പ്ലാനിങ് കമ്മീഷനു പകരമായി നീതി ആയോഗ് നിലവിൽ വന്നതെന്നാണ്

2015 ജനുവരി 1

37. കോളറ രോഗം ഉണ്ടാകുന്നതിന് കാരണം

ബാക്ടീരിയ

38. ഏത് പ്രകാശ പ്രതിഭാസമാണ് മരീചികയ്ക്ക് കാരണമായിട്ടുള്ളത്

അപവർത്തനം

39. ലാക്ടിക് ആസിഡിൻറെ സാന്നിധ്യം തിരിച്ചറിയാൻ ഉപയോഗപ്പെടുത്തുന്ന ടെസ്റ്റ് ഏതാണ്

കെല്ലിങ്സ് ടെസ്റ്റ്

40. ആവർത്തന പട്ടികയയിൽ അറ്റോമിക് നമ്പർ 100 ആയ മൂലകത്തിന് ഏത് ശാസ്ത്രജ്ഞൻറെ സ്മരണയ്ക്കാണ് പേര് നൽകിയിരിക്കുന്നത്

എൻറിക്കോ ഫെർമി

41. 1959 ൽ ഏത് സംസ്ഥാനത്തെയാണ് മൌതം ക്ഷാമം പിടിച്ചി കുലുക്കിയത്

മിസോറം

42. ഏറ്റവും കൂടുതൽ രാജ്യങ്ങൾ ഉള്ള ഭൂഖണ്ഡം ഏതാണ്

ആഫ്രിക്ക

43. മലയാള സിനിമയിലെ ആദ്യ വനിതാ സംവിധായിക

വിജയ നിർമ്മല

44. ഏത് ശാസ്ത്രമേഖലയുമായി ബന്ധപ്പെട്ട് നൽകുന്ന ഉന്നത പുരസ്കാരമാണ് ആബേൽ പ്രൈസ്

ഗണിതശാസ്ത്രം

45. പബ്ലിക് അക്കൌണ്ട്സ് കമ്മറ്റിയുടെ നിലവിലെ ചെയർമാൻ

അധീർ രഞ്ജൻ ചൌധരി

46. ഇന്ത്യയിൽ ആദ്യമായി ഗോത്ര ഭാഷകൾ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കിയ സംസ്ഥാനം

കേരളം

47. ചീഞ്ഞ വസ്തുക്കളേയും മൃതശരീരങ്ങളേയും ഭക്ഷണമാക്കി വളരുന്ന സസ്യങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ്

സാപ്രോഫൈറ്റുകൾ

48. മാലി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ

വി. മാധവൻ നായർ

49. പവനൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത്

പി,വി നാരായണൻ നായർ

50. എജ്യൂസാറ്റ് സൌകര്യങ്ങൾ കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ എത്തിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതി

വിക്ടേഴ്സ് (VICTERS)

By JF DAS

Admin

Leave a Reply