Home Study Materials Latest Post
Indian Freedom Struggle 1857 – 1947 |
Indian Independence Movement Part-I |
First Freedom Fighters in India |
Mahatma Gandhi |
1. ജവഹർലാൽ നെഹ്റുവിനെ ‘ഋതുരാജൻ’ എന്ന് വിശേഷിപ്പിച്ചതാര്?
രവീന്ദ്രനാഥ ടാഗോർ
2. നിയമലംഘനത്തിന് തുടക്കം കുറിച്ച സത്യാഗ്രഹം?
ഉപ്പുസത്യാഗ്രഹം (1930)
3. കയ്യൂർ സമരത്തെ ആസ്പദമാക്കി ‘ചിരസ്മരണ’ എന്ന നോവൽ രചിച്ചത് ആര്?
നിരജ്ഞന
4. ക്വിറ്റ് ഇന്ത്യ പ്രമേയം തയ്യാറാക്കിയതാര്?
ജവഹർലാൽ നെഹ്റു
5. വട്ടമേശ സമ്മേളനങ്ങൾ നടന്നത് എവിടെയാണ്?
ലണ്ടൻ
6. “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” എന്ന ഗാന്ധിജിയുടെ മുദ്രാവാക്യം ഏതു സമരത്തിലായിരുന്നു?
ക്വിറ്റിന്ത്യാ സമരം
7. ക്വിറ്റ് ഇന്ത്യാസമരനായിക എന്നറിയപ്പെടുന്ന വ്യക്തി ആര്?
അരുണ ആസിഫ് അലി
8. ഏത് സ്വാതന്ത്രസമര സേനാനിയുടെ അനുയായികളാണ് ‘ചെങ്കുപ്പായക്കാർ’ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്?
ഖാൻ അബ്ദുൽ ഗാഫർ ഖാൻ
9. ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
ബാലഗംഗാധര തിലക്
10. എവിടെ വെച്ചാണ് ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചത്?
ബോംബെ (മുംബൈ)
11. സാരേ ജഹാം സേ അച്ഛാ എന്ന ദേശഭക്തിഗാനം രചിച്ചത് ആര്?
മുഹമ്മദ് ഇഖ്ബാൽ
12. ഗാന്ധിജി ചരിത്ര പ്രസിദ്ധമായ ദണ്ഡി മാർച്ച് ആരംഭിച്ചതെന്ന്?
1930 മാർച്ച് 12
13. ഗാന്ധിജി ചരിത്ര പ്രസിദ്ധമായ ദണ്ഡിയാത്ര നടത്തിയത് എത്രാമത്തെ വയസ്സിൽ ആയിരുന്നു?
61-ാം മത്തെ വയസ്സിൽ
14. ‘കേരള ഗാന്ധി’ എന്നറിയപ്പെടുന്നത് ആര്?
കെ കേളപ്പൻ
15. ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹമായ ചമ്പാരൻ സത്യാഗ്രഹം ഏത് വർഷമായിരുന്നു?
1917
16. നാഷണൽ ഹൊറാൾഡ് എന്ന പത്രം സ്ഥാപിച്ചതാര്?
ജവഹർലാൽ നെഹ്റു
17. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസ് പ്രസിഡണ്ട് ആരായിരുന്നു?
ജെ ബി കൃപലാനി
18. ഖിലാഫത്ത് പ്രസ്ഥാനം ഏത് രാജ്യവുമായി ബന്ധപ്പെട്ടതാണ്?
തുർക്കി
19. വാസ് കോ ഡി ഗാമ കപ്പലിറങ്ങിയത് എവിടെ?
കാപ്പാട് (കോഴിക്കോട്)
20. അഖിലേന്ത്യ ഹരിജൻ സമാജം സ്ഥാപിച്ചതാര്?
ഗാന്ധിജി
21. ‘ഇന്ത്യ വിൻസ് ഫ്രീഡം’ ആരുടെ ആത്മകഥയാണ്?
മൗലാന അബ്ദുൽ കലാം ആസാദ്
22. ഗാന്ധിജി ആദ്യമായി പങ്കെടുത്ത കോൺഗ്രസ് സമ്മേളനം?
കൊൽക്കത്ത സമ്മേളനം (1901)
23. സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിജി എത്ര ദിവസമാണ് ജീവിച്ചത്?
168 ദിവസം
24. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ് ആര്?
പഴശ്ശിരാജ
25. “നമ്മുടെ ജീവിതത്തിൽ നിന്നും പ്രകാശം മറഞ്ഞു പോയിരിക്കുന്നു എങ്ങും ഇരുട്ടാണ് “ഗാന്ധിജിയുടെ മരണത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞതാര്?
ജവഹർലാൽ നെഹ്റു
26. ഭഗത് സിങ്ങിനെ വധശിക്ഷയ്ക്ക് വിധിച്ചത് ഏതു കേസിലായിരുന്നു?
ലാഹോർ ഗൂഢാലോചന കേസ്
27. മെയ്ദിനം ആദ്യമായി ഇന്ത്യയിൽ ആഘോഷിച്ച വർഷം ഏത്?
1923
28. സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു ആരായിരുന്നു?
സി ആർ ദാസ്
29. ഇന്ത്യൻ ദേശീയ പതാകയിൽ ധൈര്യത്തെയും ത്യാഗത്തെയും സൂചിപ്പിക്കുന്ന നിറം ഏത്?
കുങ്കുമം
30. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തത് ആര്??
കെ കേളപ്പൻ
31. ഇന്ത്യയോടൊപ്പം ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന മറ്റു രാജ്യങ്ങൾ ?
ദക്ഷിണകൊറിയ,കോംഗോ
32. “നിങ്ങൾ എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” ഈ വാക്കുകൾ ആരുടേതാണ്?
സുഭാഷ് ചന്ദ്ര ബോസ്
33. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം?
1950 ജനുവരി 26
34. ഇന്ത്യയുടെ ദേശീയ പതാക രൂപകൽപന ചെയ്തതാര്?
പിംഗലി വെങ്കയ്യ
35. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ വനിതാ പ്രസിഡണ്ട് ആര്?
ആനി ബസെന്റ്
36. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ട് ആയ രണ്ടാമത്തെ വിദേശ വനിത?
നെല്ലി സെൻഗുപ്ത
37. ആനി ബസന്റ് ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചത് എവിടെ വെച്ച്?
അടയാർ (മദ്രാസ്)
38. വിനോബാ ഭാവെയുടെ യഥാർത്ഥ പേര് എന്തായിരുന്നു?
വിനായക് നർഹരി
39. ഇന്ത്യയുടെ പരമോന്നത നീതിപീഠം?
സുപ്രീംകോടതി
40. ആരുടെ ജന്മദിനമാണ് ദേശീയ യുവജന ദിനമായി ആചരിക്കുന്നത്?
സ്വാമി വിവേകാനന്ദൻ
41. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത ഇന്ദിരാഗാന്ധിയെ ഏതു ജയിലിലാണ് അടച്ചത്?
നൈനി ജയിലിൽ
42. ഇങ്കുലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ആര്?
ഭഗത് സിംഗ്
43. കച്ചവടത്തിന് വേണ്ടി ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച കമ്പനി ഏത്?
ഈസ്റ്റിന്ത്യാ കമ്പനി
44. സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ വോട്ടർ ആര്?
ശ്യാം ശരൺ (ഹിമാചൽ പ്രദേശ്)
45. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടർ ആയ ശ്യാം ശരൺ വോട്ട് ചെയ്തത് ഏതു തെരഞ്ഞെടുപ്പിൽ?
1951 ഒക്ടോബർ 23-ന് നടന്ന ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പിൽ
46. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നും ഗാന്ധിജി രാജി വെച്ചത് ഏതു വർഷം?
1934
47. ചിക്കാഗോയിലെ ലോക മതസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഭാരതീയൻ ആര്?
സ്വാമി വിവേകാനന്ദൻ
48. വാഗൺ ട്രാജഡി ഏത് കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു?
മലബാർ കലാപം
49. ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ് എന്ന് സുഭാഷ് ചന്ദ്രബോസ് ആരെ പറ്റിയാണ് പറഞ്ഞത്?
സ്വാമി വിവേകാനന്ദൻ
50. മുഹമ്മദ് ഇഖ്ബാൽ സാരേ ജഹാം സേ അച്ഛാ എന്ന ദേശഭക്തി ഗാനം ഏതു ഭാഷയിലാണ് രചിച്ചിട്ടുള്ളത്?
ഉറുദു
51. “എനിക്ക് അവകാശപ്പെടാനുള്ള ഏക ഗുണം സത്യവും അഹിംസയുമാണ്” ഇത് ആരുടെ വാക്കുകൾ?
ഗാന്ധിജി
52. “ഇന്ത്യയുടെ വാനമ്പാടി എന്ന് എനിക്കു ലഭിച്ച ബഹുമതി ഞാൻ ഇവർക്കു നൽകുന്നു “എന്ന് സരോജിനി നായിഡു ആരോടാണ് പറഞ്ഞത്?
എം എസ് സുബ്ബലക്ഷ്മി
53. ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയത് എന്ന്?
1931 മാർച്ച് 23
54. ഇന്ത്യൻ പാർലമെന്റ് മന്ദിരം രൂപകൽപന ചെയ്ത വിദേശി ആര്?
ഹെർബർട്ട് ബേക്കർ
55. മൗലാനാ അബ്ദുൽ കലാം സ്ഥാപിച്ച പത്രം ഏത്?
അൽ – ഹിലാൽ
56. ദേശീയ പതാകയിലെ നിറങ്ങൾ ഏതെല്ലാം?
കുങ്കുമം വെള്ള പച്ച
57. ഇന്ത്യയുടെ ദേശീയഗാനം ഏത്?
ജനഗണമന
58. ഇന്ത്യയുടെ ദേശീയ ഗാനം രചിച്ചതാര്?
59. രവീന്ദ്രനാഥ ടാഗോർ
60. ഇന്ത്യയുടെ ദേശീയഗീതം ഏത്?
വന്ദേമാതരം
61. ഇന്ത്യയുടെദേശീയ ഗീതം രചിച്ചതാര്?
ബങ്കിം ചന്ദ്ര ചാറ്റർജി
62. കാലാപാനി എന്നറിയപ്പെടുന്ന ജയിൽ എവിടെയാണ്?
ആൻഡമാൻ നിക്കോബാർ ദ്വീപിൽ
63. ‘ഒരു ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു’ എന്ന് നെഹ്റു വിശേഷിപ്പിച്ചത് ആരെ?
ഝാൻസി റാണി
64. ഏറ്റവും കൂടുതൽ തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ടായ വ്യക്തി ആര്?
മൗലാനാ അബ്ദുൽ കലാം ആസാദ്
65. ഗാന്ധിജിയുടെ ആദ്യ നിരാഹാര സമരം ഏത്?
അഹമ്മദാബാദ് മിൽ സമരം
66. ഡൽഹിക്ക് മുമ്പ് ഇന്ത്യയുടെ തലസ്ഥാനം എവിടെയായിരുന്നു ?
കൊൽക്കത്ത
67. ഗാന്ധിജി ആരംഭിച്ച പത്രം ഏത്?
യംങ് ഇന്ത്യ
68. പഠിക്കൂ, പോരാടു’ സംഘടിക്കു’ ആരുടെ ഉത്ബോധനം ആണ് ഇത്?
ബി ആർ അംബേദ്കർ
69. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രി ആര്?
സർദാർ വല്ലഭായി പട്ടേൽ
70. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ആദ്യ വനിതാ രക്തസാക്ഷി?
പ്രീതിലതാ വഡേദാർ
71. ഗാന്ധിജി അവതരിപ്പിച്ച വിദ്യാഭ്യാസ പദ്ധതിയുടെ പേര് എന്തായിരുന്നു?
വാർദ്ധാ പദ്ധതി
72. യു. എൻ. ഒ. ആദ്യമായി ദുഃഖ സൂചകമായി പതാക താഴ്ത്തി കെട്ടിയത് എന്നായിരുന്നു?
ഗാന്ധിജി അന്തരിച്ചപ്പോൾ
73. ഗാന്ധിജിയെ മഹാത്മാ എന്ന് വിളിച്ചതാര്?
രവീന്ദ്രനാഥ ടാഗോർ
74. അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത് ആര്?
ഖാൻ അബ്ദുൽ ഗാഫർ ഖാൻ
75. പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത് ആര്?
സർദാർ കെ എം പണിക്കർ
76. കേരളത്തിലെ ഉപ്പ് സത്യാഗ്രഹം ഗാനം ഏത്?
വരിക വരിക സഹജരെ
രചന- അംശി നാരായണൻ പിള്ള
77. ഇന്ത്യയുടെ രാഷ്ട്ര ശില്പി എന്നറിയപ്പെടുന്നത് ആരാണ്?
ജവഹർലാൽ നെഹ്റു
78. സമ്പൂർണ്ണ വിപ്ലവത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആര്?
ജയപ്രകാശ് നാരായണൻ
79. ഗാന്ധിജിയുടെ ഇടപെടലിലൂടെ വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട കേരളീയൻ ആര്?
കെ പി ആർ ഗോപാലൻ
80. ദണ്ഡിയാത്ര ആരംഭിച്ചത് എവിടെ നിന്ന്?
സബർമതി ആശ്രമത്തിൽ നിന്ന്
81. കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?
റാംസെ മക്ഡൊണാൾഡ്
82. വന്ദേമാതരം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?
അരവിന്ദ ഘോഷ്
83. സ്വരാജ്യം എന്റെ ജന്മാവകാശമാണ് എന്ന് പ്രഖ്യാപിച്ചത് ആര്?
ബാലഗംഗാധര തിലക്
84. ഏത് സ്വാതന്ത്രസമര സേനാനിയുടെ നിരോധനത്തെക്കുറിച്ച് അന്വേഷിക്കാനാണ് മുഖർജി കമ്മീഷൻ നിയോഗിച്ചത്?
സുഭാഷ് ചന്ദ്ര ബോസ്
85. ഇന്ത്യ ഗേറ്റ് നിർമ്മിച്ചത് ആരുടെ സ്മരണക്കായി?
ഒന്നാം ലോക മഹായുദ്ധത്തിൽ മരണപ്പെട്ട പട്ടാളക്കാരുടെ ഓർമ്മയ്ക്കായി
86. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നത് ആര്?
സരോജിനി നായിഡു
87. ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി ആര്?
കഴ്സൺ പ്രഭു
88. ആഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്രസമര സേനാനി ആര്?
അരവിന്ദ ഘോഷ്
89. ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത് ആര്?
സുഭാഷ് ചന്ദ്ര ബോസ്
90. ആധുനിക ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്നത്?
ഡൽഹൗസി പ്രഭു
91. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കോൺഗ്രസ് പ്രസിഡന്റ് ആര്?
മഹാത്മാഗാന്ധി
92. ‘ദി ഇന്ത്യൻ വാർ ഓഫ് ഇൻഡിപെൻഡൻസ് ‘എന്ന പുസ്തകം ആരുടേതാണ്?
വി. ഡി. സവർക്കർ
93. ഗാന്ധിജിയെ ആദ്യമായി രാഷ്ട്രപിതാവ് എന്ന് വിളിച്ചതാര്?
സുഭാഷ് ചന്ദ്ര ബോസ്
94. ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് സർ പദവി ഉപേക്ഷിച്ച താര്?
രവീന്ദ്രനാഥ ടാഗോർ
95. 1934 ജനവരി 11ന് കോഴിക്കോട് ടൗൺഹാളിൽ ആരുടെ ചിത്രമാണ് ഗാന്ധിജി അനാച്ഛാദനം ചെയ്തത്?
കെ. മാധവൻ നായർ
96. തെരഞ്ഞെടുപ്പിലൂടെ ആദ്യമായി കോൺഗ്രസ് പ്രസിഡണ്ട് ആയ വ്യക്തി ആര്?
സുഭാഷ് ചന്ദ്ര ബോസ്
97. ആധുനിക കാലത്തെ മഹാത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏത് സംഭവത്തെയാണ്?
ക്ഷേത്രപ്രവേശന വിളംബരം
98. സതി നിർത്തലാക്കിയ ബ്രിട്ടീഷ് ഗവർണർ ആര്?
വില്യം ബെനഡിക്ട് പ്രഭു
99. മലബാർ കലാപം നടന്ന വർഷം?
1921
100. ഇന്ത്യയുടെ ഗ്ലാഡ്സറ്റൺ എന്നറിയപ്പെടുന്നത് ആരെ?
ദാദാഭായ് നവറോജി
[…] Indian Independence Movement Part-II […]
[…] Indian Independence Movement Part-II […]
[…] Indian Independence Movement Part-II […]
[…] Indian Independence Movement Part-II […]
[…] Indian Independence Movement Part-II […]