Home Study Materials Latest Post

Indian Freedom Struggle 1857 – 1947
Indian Independence Movement Part-II
First Freedom Fighters in India
Mahatma Gandhi
This image has an empty alt attribute; its file name is 51fdmg2lb4l._ac_ac_sr9895_.jpgThis image has an empty alt attribute; its file name is amazon-2-1.jpgThis image has an empty alt attribute; its file name is amazon-3-1.jpg
INR – 297/-INR – 221/-INR- 170/-

ആവർത്തന ചോദ്യങ്ങൾ (Repeated Questions)

1. ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം ഏത് ?

1857

2. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം?

മീററ്റ് (ഉത്തർപ്രദേശ്)

3. ശിപായി ലഹള എന്ന് ബ്രിട്ടീഷുകാർ വിളിച്ച സമരം ഏത്?

ഒന്നാം സ്വാതന്ത്രസമരം (1857- ലെ)

4. 1857- ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി ആര്?

മംഗൽ പാണ്ഡെ

5. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ആര്?

ഖുദിറാം ബോസ് (18 വയസ്സ്)

6. ഇന്ത്യയിലെ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം നടന്ന ‘ചമ്പാരൻ’ എന്ന പ്രദേശം ഏതു സംസ്ഥാനത്താണ്?

ബീഹാർ

7. “ഇന്ത്യയ്ക്ക് മതമല്ല ഭക്ഷണമാണ് വേണ്ടത് “എന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ ആര്?

സ്വാമി വിവേകാനന്ദൻ

8. “സ്വാതന്ത്ര്യത്തിനു വേണ്ടി യാചിക്കുകയല്ല അത് പിടിച്ചു വാങ്ങുകയാണ് വേണ്ടത്” എന്നുപറഞ്ഞ സ്വാതന്ത്രസമര സേനാനി ആര്?

ലാലാ ലജ്പത് റായി

9. 1857- ലെ സ്വാതന്ത്ര സമരത്തെ ‘ഒന്നാംസ്വാതന്ത്ര്യ സമരം’ എന്ന് വിശേഷിപ്പിച്ചത് ആര്?

വി. ഡി. സവർക്കർ

10. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്ന്?

1947 ആഗസ്റ്റ് 15

11. ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ആര്?

സ്വാമി ദയാനന്ദ സരസ്വതി

12. ‘ഇന്ത്യയുടെ വന്ദ്യവയോധികൻ’ എന്നറിയപ്പെടുന്നത് ആരാണ്?

ദാദാഭായ് നവറോജി

13. ഇന്ത്യ സ്വാതന്ത്രം ആവുന്ന കാലത്ത് ഗവർണർ ജനറൽ ആരായിരുന്നു?

മൗണ്ട് ബാറ്റൺ പ്രഭു

14. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ ആര്?

മൗണ്ട് ബാറ്റൺ പ്രഭു

15. സ്വതന്ത്ര ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറൽ ആര്?

രാജഗോപാലാചാരി

16. അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരം ഏത്?

വൈക്കം സത്യാഗ്രഹം

17. ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ ത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?

റിപ്പൺ പ്രഭു

18. രവീന്ദ്രനാഥ ടാഗോർ രചിച്ച ഇന്ത്യയുടെ ദേശീയ ഗാനമായ’ ജനഗണമന’ ഏത് പത്രത്തിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്?

തത്വബോധിനി

19. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് പട്ടാളത്തിൽ ഒരു ഇന്ത്യക്കാരന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പദവി ഏത്?

സുബൈദാർ

20. ആറ്റിങ്ങൽ കലാപം നടന്നത് എന്ന്?

1721 ഏപ്രിൽ 15ന്

21. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്ത സംഘടന?

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

22. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകൻ ആര്?

എ. ഒ.ഹ്യുo

23. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചത് ആരാണ്?

ദാദാഭായി നവറോജി

24. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ മലയാളി?

സി. ശങ്കരൻ നായർ

25. ജവഹർലാൽനെഹ്റു ‘റാണി’ എന്ന് വിശേഷിപ്പിച്ച വനിത ആര്?

റാണി ഗൈഡിൻ ലിയു

26. “ഭാരതമെന്ന പേർ കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ” ഈ വരികൾ ഏതു വള്ളത്തോൾ കൃതിയിൽ ആണ് ഉള്ളത്?

ദിവാസ്വപ്നം

27. ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലെ മലബാറിൽ നടന്ന പ്രധാന സംഭവം ഏത്?

കീഴരിയൂർ ബോംബ് കേസ്

28. ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീഗുരു ആരാണ്?

എംജി റാനഡെ

29. കസ്തൂർബാ മഹിള ഉദ്ധാൻ സ്ഥാപിച്ചതാര്?

സരള ബെൻ

30. ‘ബർദോളി ഗാന്ധി’ എന്നറിയപ്പെടുന്നത് ആര്?

സർദാർ വല്ലഭായ് പട്ടേൽ

31. ദണ്ഡി മാർച്ച് ആരംഭിച്ചത് എവിടെ നിന്ന്?

സബർമതി ആശ്രമം

32. ‘സ്വരാജ്യം എന്റെ ജന്മാവകാശം’ എന്ന മുദ്രാവാക്യം ആരുടേതാണ്?

ബാലഗംഗാധര തിലക്

33. ഇന്ത്യ പാകിസ്ഥാൻ അതിർത്തി രേഖ ഏത് പേരിൽ അറിയപ്പെടുന്നു?

റാഡ്ക്ലിഫ് രേഖ

34. “രാഷ്ട്രീയ സ്വാതന്ത്ര്യം യാചിച്ചു നേടേണ്ടത് അല്ല. സമരം ചെയതു നേടേണ്ടതാണ്” എന്ന് പറഞ്ഞ നേതാവ് ആര്?

ബാലഗംഗാധര തിലക്

35. കണ്ണൂരിലെ ഉപ്പുസത്യാഗ്രഹത്തിന്റെ കേന്ദ്രം എവിടെയായിരുന്നു?

പയ്യന്നൂർ

36. മഹാത്മജിയുടെ ആത്മകഥ ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?

മഹാദേവ ദേശായി

37. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ആരായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി?

ക്ലമന്റ് ആറ്റ്ലി

38. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി?

ജവഹർലാൽ നെഹ്റു

39. ക്വിറ്റിന്ത്യാ പ്രമേയം തയ്യാറാക്കിയത് ആരാണ്?

ജവഹർലാൽ നെഹറു

40. ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ട വർഷം?

1600

41. ഗാന്ധിജി, മുഹമ്മദലി ജിന്ന എന്നിവരുടെ രാഷ്ട്രീയ ഗുരുവായി അറിയപ്പെടുന്നതാര്?

ഗോപാലകൃഷ്ണ ഗോഖലെ

42. ‘ബഹിഷ്കൃത ഭാരത്’ എന്ന മറാത്തി പത്രത്തിന്റെ സ്ഥാപകൻ ആര്?

ഡോ. ബി. ആർ. അംബേദ്കർ

43. ഗാന്ധിജി ചരിത്രപ്രസിദ്ധമായ ദണ്ഡി മാർച്ച് ആരംഭിച്ചത് എന്ന്?

1930 മാർച്ച് 12

44. സ്വാതന്ത്രദിനത്തിൽ പ്രധാനമന്ത്രി എവിടെയാണ് പതാക ഉയർത്താറു ള്ളത്?

ചെങ്കോട്ട

45. ചൗരിചൗര സംഭവം നടന്ന വർഷം ഏത്?

1922 ഫെബ്രുവരി 5

45. ഉപ്പു നിയമം ലംഘിക്കുന്ന തിനുവേണ്ടിയുള്ള ഗാന്ധിജിയുടെ ദണ്ഡിയാത്രയെ അന്നത്തെ വൈസ്രോയി വിശേഷിപ്പിച്ചത് എന്തായിരുന്നു?

ചായക്കോപ്പയിലെ കൊടുങ്കാറ്റ്

46. ഗാന്ധിജിയുടെ ദണ്ഡി യാത്രയെ ‘ചായക്കോപ്പയിലെ കൊടുങ്കാറ്റ്’ എന്ന് വിശേഷിപ്പിച്ചത് ആര്?

ഇർവിൻ പ്രഭു

47. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി ആരാണ്?

മൗണ്ട് ബാറ്റൺ പ്രഭു

48. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ ആര്?

കാനിങ് പ്രഭു

49. മംഗൽ പാണ്ഡേയുടെ ജീവിതകഥ പറയുന്ന ചലച്ചിത്രം ഏത്?

മംഗൽപാണ്ഡെ ദ റൈസിംഗ്

50. വാഗൺ ട്രാജഡി നടന്ന വർഷം ഏത്?

1921 നവംബർ 10

51. വാഗൺ ട്രാജഡി ദുരന്തം നടന്ന റെയിൽവേ ലൈൻ ഏത്?

തിരൂർ – താനൂർ

52. ഇന്ത്യയിൽ തപാൽ വകുപ്പ് ആരംഭിച്ച ഗവർണർ ജനറൽ?
ഡൽഹൗസി

53. ‘ഇന്ത്യൻ ഒപ്പീനിയൻ ‘ എന്ന പത്രം ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി സ്ഥാപിച്ചത് ഏതു വർഷം?

1903

54. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്നത് എവിടെ?

ബോംബെ (ഗോകുൽദാസ് തേജ്പാൽ ഗ്രൗണ്ട്)

55. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വർഷം ഏത്?

1919 ഏപ്രിൽ 13

56. ജാലിയൻ വാലാബാഗ് കൂട്ടക്കക്കൊ യെ കുറിച്ച് അന്വേഷിച്ച കമ്മീഷൻ?

ഹണ്ടർ കമ്മീഷൻ

57. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് പട്ടാള ജനറൽ ആര്?

ജനറൽ ഡയർ

58. ‘മണികർണിക’ എന്ന പേരിൽ അറിയപ്പെട്ട സ്വാതന്ത്ര്യ സമര നായിക ആര്?

ഝാൻസി റാണി (റാണി ലക്ഷ്മി ഭായ്)

59. ജനറൽ ഡയറിനെ വെടിവെച്ചു കൊന്ന ഇന്ത്യക്കാരൻ ആര്?

ഉത്തം സിംഗ്

60. ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ എന്നറിയപ്പെടുന്നത് ആര്?

റോബർട്ട് ക്ലൈവ്

61. ഇന്ത്യൻ പീനൽ കോഡിന്റെ ശില്പി എന്നറിയപ്പെടുന്നത് ആര്?

മെക്കാളെ പ്രഭു

62. സ്വാമി വിവേകാനന്ദൻ ആരംഭിച്ച ഇംഗ്ലീഷ് മാസിക ഏത്?

പ്രബുദ്ധ ദശതം

63. ബ്രിട്ടീഷ് ഭരണത്തിന് ഇന്ത്യയിൽ അടിത്തറയിട്ട യുദ്ധം ഏത്?

പ്ലാസി യുദ്ധം (1757)

64. ഇന്ത്യയിലെ ആധുനിക പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പിതാവ്?

വില്യം ബെൻഡിക്ട് പ്രഭു

65. നേതാജി എന്നറിയപ്പെട്ടിരുന്ന സ്വാതന്ത്രസമരസേനാനി?

സുഭാഷ് ചന്ദ്ര ബോസ്

66. ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങളുടെ പൊതുവേദി അറിയപ്പെടുന്നത്?

കോമൺവെൽത്ത്

67. ‘സിക്കിം ഗാന്ധി’ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി ആര്?

ത്രിലോജൻ പൊഖ്റേൽ

68. ബ്രിട്ടീഷ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരൻ ആര്?

ദാദാ ഭായ് നവറോജി

69. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായ വർഷം ഏത്?

1885 ഡിസംബർ

70. ഗാന്ധിജി കോൺഗ്രസിന്റെ പ്രസിഡണ്ട് ആയ ഏക സന്ദർഭമേത്?

ബെൽഗാം സമ്മേളനം (1924)

71. ‘ജയ്ഹിന്ദ്’ എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയ നേതാവ് ആര്?

സുഭാഷ് ചന്ദ്ര ബോസ്

72. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷയായ ആദ്യ വനിത ആരാണ്?

ആനി ബസന്റ്

73. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ ആദ്യ മുസ്ലിം?

ബദറുദ്ദീൻ ത്യാബ്ജി

74. ആരുടെ വധത്തെ കുറിച്ച് അന്വേഷിച്ച കമ്മീഷനാണ് കപൂർ കമ്മീഷൻ?

മഹാത്മാഗാന്ധി

75. ക്വിറ്റ് ഇന്ത്യ ദിനമായി ആചരിക്കുന്നത് എന്ന്?

ആഗസ്റ്റ് 9

By JF DAS

Admin

5 thoughts on “Indian independence movement | ഇന്ത്യൻ സ്വാതന്ത്ര്യ സമരം”

Leave a Reply