Home Study Materials Latest Post

ലോക ജനസംഖ്യാ ദിനം എന്നാണ്?

ജൂലൈ 11

ജനസംഖ്യ ശാസ്ത്രത്തിന്റെ (ഡെമോഗ്രഫി) പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?

ജോൺ ഗ്രാൻഡ്

ജനസംഖ്യ പഠനങ്ങളുടെ പിതാവ്pokj എന്നറിയപ്പെടുന്നത് ആര്?

തോമസ് റോബർട്ട് മാൽത്തൂസ്

‘പ്രിൻസിപ്പിൾസ് ഓഫ് പോപ്പുലേഷൻ’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര്?

തോമസ് റോബർട്ട്‌ മാൽത്തൂസ്

സെൻസസ് ഡേ എന്നാണ്?

ഫെബ്രുവരി 9

ലോക ജനസംഖ്യ 500 കോടി കടന്ന ദിവസം എന്നാണ്?

1987 ജൂലൈ 11

ലോകത്തിലെ ജനസംഖ്യ 500 കോടി തികച്ച കുട്ടി ആരാണ്?

മതേജ് ഗാസ്പർ

ഐക്യരാഷ്ട്രസഭ ജനസംഖ്യ ദിനമായി ജൂലൈ 11 ഏതു വർഷം മുതലാണ് ആചരിച്ചു തുടങ്ങിയത്?

1989 ജൂലൈ 11 മുതൽ

ഇന്ത്യയിൽ 100 കോടി ജനസംഖ്യ തികച്ചതായി കണക്കാക്കുന്ന കുട്ടി ഏത്?

ആസ്ത

ജനസംഖ്യയെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?

ഡെമോഗ്രഫി (ജനസംഖ്യ ശാസ്ത്ര പഠനം)

ഡെമോഗ്രഫി എന്ന പദത്തിലെ ഗ്രഫി യുടെ അർത്ഥം എന്താണ്?

വരയ്ക്കുക

കനേഷുമാരി (സെൻസസ്) എന്ന പദം ഏതു ഭാഷയുടെ സംഭാവനയാണ്?

പേർഷ്യൻ

ഏതൊക്കെ പദങ്ങൾ കൂടിച്ചേർന്നാണ് കനേഷുമാരി എന്ന പദം രൂപപ്പെട്ടത്?

ഖാനേം, ഷൊവാരെ എന്നീ പദങ്ങളിൽ നിന്ന്

‘ജനസംഖ്യ തത്വത്തെ കുറിച്ച് ഒരു പ്രബന്ധം ‘എന്ന വിവാദ ഗ്രന്ഥം എഴുതിയതാര്?

തോമസ് റോബർട്ട് മാൽത്തൂസ്

ഐക്യരാഷ്ട്രസഭയുടെ സ്ഥിതിവിവര വിഭാഗം നൽകിയ ശുപാർശ പാലിച്ചുകൊണ്ട് നടത്തിയ സെൻസസ് ഏതു വർഷം?

1961 ലെ സെൻസസ്

100 കോടി ജനസംഖ്യ തികച്ച ആദ്യ ഭൂഖണ്ഡം ഏത്?

ഏഷ്യ

ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള രാജ്യം ഏത്?

ചൈന

ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യം ഏത്?

ഇന്ത്യ

ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന രാജ്യം ഏതാണ്?

അമേരിക്ക

ലോകത്ത് ഏറ്റവും കുറവ് ജനസംഖ്യ ഉള്ള രാജ്യം ഏത്?

വത്തിക്കാൻ

100 കോടി ജനസംഖ്യ കടന്ന ആദ്യ രാജ്യം ഏത്?

ചൈന

ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരം ഏത്?

ടോക്കിയോ (ജപ്പാൻ)

ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ രണ്ടാമത്തെ നഗരം ഏത്?

ഡൽഹി (ഇന്ത്യ)

ലോക ജനസംഖ്യയുടെ എത്ര ശതമാനമാണ് ഇന്ത്യയിൽ ഉള്ളത്?

17.5 ശതമാനം

NPR ന്റെ പൂർണ്ണരൂപം എന്താണ്

നാഷണൽ പോപ്പുലേഷൻ രജിസ്റ്റർ

UIDAI യുടെ പൂർണ്ണരൂപം എന്താണ്?

Unique Identification Authority Of India

ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും ‘യൂണിക്ക് ഐഡൻറ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ’ (UIDAI)നൽകുന്ന സവിശേഷമായ തിരിച്ചറിയൽ രേഖ ഏത്?

ആധാർ

ലോകത്തിലെ ആദ്യ സെൻസസ് നടന്നത് എപ്പോൾ? എവിടെ?

1790 – ൽ അമേരിക്കയിൽ (ശാസ്ത്രീയമായ കണക്കെടുപ്പ് ആയിരുന്നില്ല)

ഇന്ത്യയിൽ ആദ്യമായി സെൻസസ് നടത്തിയ ബ്രിട്ടീഷ് വൈസ്രോയി ആര്?

മേയോ പ്രഭു

ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്നത് എപ്പോൾ?

1872 – ൽ (ശാസ്ത്രീയമായ കണക്കെടുപ്പ് ആയിരുന്നില്ല)

ഇന്ത്യയിൽ ആദ്യമായി പൂർണവും ശാസ്ത്രീയവുമായ സെൻസസ് നടന്നത് എപ്പോൾ? ആരുടെ കാലത്ത്?

1881- ൽ (റിപ്പൺ പ്രഭുവിന്റെ

കാലത്ത്)

ഇന്ത്യയിൽ ആദ്യമായി ഔദ്യോഗിക സെൻസസ് നടത്തിയ ബ്രിട്ടീഷ് വൈസ്രോയി ആരാണ്?

റിപ്പൺ പ്രഭു

ഇന്ത്യയിൽ അവസാനത്തെ സെൻസസ് നടന്നത് എപ്പോൾ?

2011- ൽ

2011-ലെ സെൻസസ് അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യ എത്രയാണ്?

121കോടി

2011ലെ സെൻസസ് ഇന്ത്യയിലെ എത്രാമത്തെ സെൻസസ് ആയിരുന്നു?

പതിനഞ്ചാമത്തെ (15- മത്തെ)

സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെൻസസ് ആണ് 2011- ൽ നടന്നത്?

ഏഴാമത്തെ (7)

ഇന്ത്യയിൽ ആദ്യമായി ജാതീയ സെൻസസ് നടന്ന വർഷം ഏത്?

2011

ഇന്ത്യയിൽ ഇനി ജനസംഖ്യാ കണക്കെടുപ്പ് ഏത് വർഷമാണ്?

2021

ഇന്ത്യയിൽ സെൻസസ് എത്ര വർഷം കൂടുമ്പോഴാണ് നടത്തുക?

10 വർഷം

ലോകത്തിലെ ഏറ്റവും വലിയ സെൻസസ് നടക്കുന്ന രാജ്യം ഏത്?

ഇന്ത്യ

ഇന്ത്യയിൽ പെൺഭ്രൂണഹത്യ തടയുന്നതിനുള്ള നിയമം പാസാക്കിയ വർഷം ഏത്?

1994

ഇന്ത്യയിൽ ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും ഉയർന്നതായി രേഖപ്പെടുത്തിയ വർഷം ഏത്?

1971

ഇന്ത്യയിലെ ജനസംഖ്യ 100 കോടി ആയി പ്രഖ്യാപിച്ചത് എന്നാണ്?

2000 മെയ് 11

ജനസംഖ്യ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?

ഉത്തർപ്രദേശ്

ജനസംഖ്യ ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?

സിക്കിം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള കേന്ദ്ര ഭരണ പ്രദേശം ഏത്?

ഡൽഹി

ഇന്ത്യയിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള കേന്ദ്ര ഭരണ പ്രദേശം ഏതാണ്?

ലക്ഷദ്വീപ്

കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല ഏത്?

മലപ്പുറം

കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല ഏത്?

വയനാട്

കേരളത്തിൽ ഏറ്റവും സാക്ഷരത കുറഞ്ഞ ജില്ല ഏത്?

പാലക്കാട്

സാക്ഷരത നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം?

കേരളം

സാക്ഷരത ശതമാനം ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?

ബീഹാർ

ഇന്ത്യയിൽ ഏറ്റവും സാക്ഷരതാ നിരക്ക് കൂടിയ ജില്ല ഏത്?

സെർച്ചിപ്പ് (മിസോറാം)

ലോകത്ത് ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യം ഏത്?

മൊണാക്കോ

ലോകത്ത് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള നഗരം ഏത്?

മനില (ഫിലിപ്പീൻസ്)

ഇന്ത്യയിൽ ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഏത്?

പശ്ചിമ ബംഗാൾ

ഇന്ത്യയിൽ ജനസാന്ദ്രത ഏറ്റവും കുറവുള്ള സംസ്ഥാനം ഏത്?

അരുണാചൽ പ്രദേശ്

കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ല ഏത്?

തിരുവനന്തപുരം

കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കുറവുള്ള ജില്ല?

ഇടുക്കി

പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ഉള്ള ഏക കേന്ദ്ര ഭരണ പ്രദേശം ഏത്?

പോണ്ടിച്ചേരി

സ്ത്രീ പുരുഷ അനുപാതത്തിൽ ഏറ്റവും മുമ്പിൽ നിൽക്കുന്ന ജില്ല ഏത്?

കണ്ണൂർ

ജനസംഖ്യയിലെ മരണ പ്രക്രിയയെ കുറിച്ചുള്ള പഠനത്തിന്റെ പേര് എന്ത്?

മർത്യതാ പഠനം

വംശപരമ്പരകളെ കുറിച്ച് പഠിക്കുന്ന ആളെ വിളിക്കുന്ന പേരെന്ത്?

ജീനിയോളജിസ്റ്റ് (Genealogist)

2020ലെ ലോക ജനസംഖ്യ ദിന പ്രമേയം എന്താണ്?

To raise awareness of women and girls’ need for sexual and reproductive health and vulnerabilities durning the pandemic

ലോക ജനസംഖ്യ ദിനത്തിന്റെ ലക്ഷ്യമെന്ത്?

ജനസംഖ്യാ വർദ്ധനവ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക

By JF DAS

Admin

Leave a Reply