Home Study Materials Latest Post

Model Question Paper-1

ദിശാവബോധം

പി.എസ്.സി പരീക്ഷകളിൽ ദിശാവബോധവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ സ്ഥിരമായി ചോദിക്കാറുണ്ട്. ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങളും സൂചനകളും ശരിയായി മനസ്സിലാക്കിയാൽ ഇത്തരം ചോദ്യങ്ങൾക്ക് വേഗത്തിൽ ഉത്തരം കണ്ടെത്തുവാൻ സാധിക്കും.

താഴെ കൊടുത്തിരിക്കുന്ന ചിത്രം പ്രധാനപ്പെട്ട നാല് ദിശകളേയും ഉപദിശകളേയും സൂചിപ്പിക്കുന്നു.

വലതുവശത്തേക്കുള്ള തിരിയൽ (ഘടികാരദിശയ്ക്ക് അനുകൂലമായ തിരിയൽ)

ഇടതുവശത്തേക്കുള്ള തിരിയൽ (ഘടികാരദിശയ്ക്ക് എതിരായുള്ള തിരിയൽ)

അറിഞ്ഞിരിക്കേണ്ട വസ്തുതകൾ
1. സൂര്യോദയ സമയത്ത് കിഴക്കു ദിശയിലേക്ക് നോക്കി നിൽക്കുന്ന ആളിൻറെ നിഴൽ പടിഞ്ഞാറ് ദിശയിലായിരിക്കും
2. സൂര്യാസ്തമയ സമയത്ത് ഏതൊരു വസ്തുവിൻറെയും നിഴൽ കിഴക്ക് ദിശയിലായിരിക്കും
3. വടക്കോട്ട് നോക്കി നിൽക്കുന്ന ഒരാളുടെ നിഴൽ സൂര്യോദയ സമയത്ത് അയാളുടെ ഇടതുവശത്തും സൂര്യാസ്തമയസമയത്ത് അയാളുടെ വലതു വശത്തും ആയിരിക്കും
4. ഉച്ചയ്ക്ക് 12 മണിക്ക് നിഴൽ ഉണ്ടാകില്ല.



************************************************************************************
1. തെക്കോട്ട് തിരിഞ്ഞ് നിൽക്കുന്ന ഒരാൾ ഘടികാര ദിശയ്ക്ക് എതിർദിശയിൽ
1350 തിരിഞ്ഞതിനുശേഷം ഘടികാര ദിശയിൽ 1800 തിരിയുന്നു എങ്കിൽ അയാൾ ഇപ്പോൾ ഏത് ദിശയിലാണ് തിരിഞ്ഞു നിൽക്കുന്നത്?
(A) വടക്ക്-കിഴക്ക്
(B) വടക്ക്-പടിഞ്ഞാറ്
(C) തെക്ക്-കിഴക്ക്
(D) തെക്ക്-പടിഞ്ഞാറ്
2. വീട്ടിൽ നിന്നും 50 മീറ്റർ തെക്കോട്ട് സഞ്ചരിച്ചതിനുശേഷം മീര ഇടത്തേക്ക് തിരിഞ്ഞ് 20 മീറ്റർ നടക്കുന്നു എന്നിട്ട് വടക്കോട്ട് 30 മീറ്ററും സഞ്രിചച്ചതിന് ശേഷം മീര വീട്ടിലേക്ക് നടക്കുന്നുവെങ്കിൽ മീര ഏത് ദിശയിലാണ് ഇപ്പോൾ സഞ്ചരിക്കുന്നത്
(A) വടക്ക്
(B) വടക്ക്-പടിഞ്ഞാറ്
(C) തെക്ക്-കിഴക്ക്
(D) കിഴക്ക്
3. സ്കൂളിൽ നിന്നും തിരിച്ച കുട്ടി 30 മീറ്റർ വടക്ക്-പടിഞ്ഞാറ് ദിശയിലേക്കും പിന്നീട് 30 മീറ്റർ തെക്ക് പടിഞ്ഞാറ് ദിശയിലേക്കും പിന്നെ 30 മീറ്റർ തെക്ക്-കിഴക്ക് ദിശയിലേക്കും സഞ്ചരിച്ചതിനുശേഷം സ്കൂളിലേക്ക് തിരിച്ചു പോകുന്നുവെങ്കിൽ ആ കുട്ടി ഇപ്പോൾ ഏത് ദിശയിലാണ് സഞ്ചരിക്കുന്നത്?
(A) വടക്ക്-കിഴക്ക്
(B) വടക്ക്-പടിഞ്ഞാറ്
(C) തെക്ക്-കിഴക്ക്
(D) തെക്ക്-പടിഞ്ഞാറ്
4. അരുണിൻറെ വീട് കിഴക്ക് ദർശനമാണുള്ളത്. വീടിൻറെ പിൻവശത്തു നിന്നും അയാൾ40 മീറ്റർ നേരേ നടന്നു. അതിനുശേഷം വലതുവശത്തേക്ക് തിരിഞ്ഞ് 40 മീറ്ററും അതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 20 മീറ്ററും നടന്നതിനുശേഷം അവിടെ നിൽക്കുന്നുവെങ്കിൽ പുറപ്പെട്ട സ്ഥലത്തു നിന്നും അരുൺ ഏത് ദിശയിലാണ് നിൽക്കുന്നത്
(A) വടക്ക്-കിഴക്ക്
(B) വടക്ക്-പടിഞ്ഞാറ്
(C) തെക്ക്-കിഴക്ക്
(D) തെക്ക്-പടിഞ്ഞാറ്
5.ഒരാൾ 10 മീറ്റർ കിഴക്കോട്ടും 15 മീറ്റർ വടക്കോട്ടും 12 മീറ്റർ പടിഞ്ഞാറോട്ടും 15 മീറ്റർ തെക്കോട്ടും സഞ്ചരിച്ചാൽ പുറപ്പെട്ട സ്ഥലത്തുനിന്ന് അയാൾ എത്ര അകലത്തിലായിരിക്കും?
(A) 1 മീറ്റർ
(B) 2 മീറ്റർ
(C) 4 മീറ്റർ
(D) 3 മീറ്റർ
6. ശിവൻ തൻറെ വീട്ടിൽ നിന്നും കിഴക്കോട്ട് 5 മീറ്റർ നടന്നു. അതിനുശേഷം ഇടതു തിരിഞ്ഞ് 4 മീറ്റർ നടന്നു. അവസാനമായി ഇടത്തേക്കു തിരിഞ്ഞു 5 മീറ്റർ കൂടെ നടന്നു. ഇപ്പോൾ ശിവൻ തൻറെ വീട്ടിൽ നിന്നും എത്ര അകലയാണ്.
(A) 5 മീറ്റർ
(B) 2 മീറ്റർ
(C) 4 മീറ്റർ
(D) 3 മീറ്റർ
7. വീണ രാവിലെ സ്കൂളിലേക്ക് നടന്നുപോവുകയായിരുന്നു. വഴിയിൽ വച്ച് അവൾ കൃപയെ കണ്ടു. അപ്പോൾ കൃപയുടെ നിഴൽ വീണയുടെ വലതു വശത്താണ് പതിച്ചത്. അവൾ നേർക്കുനേരാണ് നിൽക്കുന്നതെങ്കിൽ വീണ ഏതു വശത്തേക്കാണ് തിരിഞ്ഞു നിൽക്കുന്നത്
(A) കിഴക്ക്
(B) പടിഞ്ഞാറ്
(C) തെക്ക്
(D) വടക്ക്
8. കിഴക്കോട്ട് തിരിഞ്ഞ് നിൽക്കുന്ന ഒരാൾ ഘടികാര ദിശയിൽ 900 തിരിഞ്ഞതിനുശേഷം എതിർ ഘടികാര ദിശയിൽ 2700 തിരിയുന്നു. എങ്കിൽ അയാൾ ഇപ്പോൾ ഏത് ദിശയിലാണ് തിരിഞ്ഞ് നിൽക്കുന്നത്
(A) വടക്ക്
(B) പടിഞ്ഞാറ്
(C) തെക്ക്
(D) കിഴക്ക്
9. A യുടെ വീട്ടിൽ നിന്ന് 40 മീറ്റർ തെക്ക്-കിഴക്കായിട്ടാണ് B യുടെ വീട്. C യുടെ വീട്ടിൽ നിന്ന് 40 മീറ്റർ തെക്ക്-കിഴക്കായിട്ടാണ് B യുടെ വീട്. എങ്കിൽ A യുടെ വീടിൻറെ ഏത് ദിശയിലാണ് C യുടെ വീട്
(A) കിഴക്ക്
(B) വടക്ക്
(C) തെക്ക്
(D) പടിഞ്ഞാറ്
10. ഒരു വാച്ചിൽ സമയം 7 : 45 എന്ന് കാണിക്കുകയാണ്. അപ്പോൾ മിനുട്ട് സൂചി വടക്ക് ദിശയിലേക്കാണെങ്കിൽ മണിക്കൂർ സൂചി ഏത് ദിശയിലായിരിക്കും
(A) വടക്ക്-കിഴക്ക്
(B) വടക്ക്-പടിഞ്ഞാറ്
(C) തെക്ക്-കിഴക്ക്
(D) തെക്ക്-പടിഞ്ഞാറ്

11. P,Q,R,S എന്നിവർ ചീട്ടുകളിക്കുകയാണ്. ഇവർ PR എന്നും QS എന്നും രണ്ടു ടീമുകളായിട്ടാണ് മത്സരിക്കുന്നത്. പടിഞ്ഞാറോട്ട് നോക്കിയിരിക്കുന്ന R ൻറെ വലതു വശത്താണ് S ഇരിക്കുന്നത്. എങ്കിൽ Q ഏത് ദിശയിലേക്കാണ് നോക്കിയിരിക്കുന്നത്
(A) വടക്ക്
(B) പടിഞ്ഞാറ്
(C) കിഴക്ക്
(D) തെക്ക്
12. A,B,C,D എന്നിവർ കാരംസ് കളിക്കുകയാണ്. A ഉം C ഉം ഒരു ടീമാണ് . B വടക്കു ദിശയിലേക്ക് നോക്കിയിരിക്കുന്നു. A കിഴക്കോട്ട് നോക്കിയിരിക്കുന്നു. എങ്കിൽ D ഏത് ദിശയിലേക്കാണ് നോക്കിയിരിക്കുന്നത്
(A) വടക്ക്
(B) പടിഞ്ഞാറ്
(C) കിഴക്ക്
(D) തെക്ക്
13. വൈകുന്നേരം സൂര്യാസ്തമയത്തിന് മുൻപ് സുഹൃത്തുക്കളായ കിരണും സജീവും നേർക്ക് നേർ നിന്ന് സംസാരിക്കുകയാണ്. സജീവിൻറെ നിഴൽ കിരണിൻറെ ഇടതു വശത്താണ് പതിക്കുന്നതെങ്കിൽ കിരൺ ഏത് ദിശയിലാണ് നോക്കി നിൽക്കുന്നത്
(A) വടക്ക്
(B) പടിഞ്ഞാറ്
(C) കിഴക്ക്
(D) തെക്ക്
14. ഒരാൾ തൻറെ വീട്ടിൽ നിന്നും കിഴക്കോട്ട് 100 മീര്ററും അതിനുശേഷം വടക്കോട്ട് 150 മീറ്ററും തുടർന്ന് പടിഞ്ഞാറോട്ട് 120 മീറ്ററും വീണ്ടും തെക്കോട്ട് 150 മീറ്ററും സഞ്ചരിച്ചാൽ അയാൾ വീട്ടിൽ നിന്നും എത്ര അകലെയാണ്
(A) 30 മീറ്റർ
(B) 20 മീറ്റർ
(C) 50 മീറ്റർ
(D) ഇവയൊന്നുമല്ല
15. ഒരാൾ കിഴക്കോട്ട് 4 കിലോ മീറ്ററും തെക്കോട്ട് 3 കിലോ മീറ്ററും സഞ്ചരിച്ചു. പുറപ്പെട്ട സ്ഥലത്തുനിന്ന് അയാൾ എത്ര അകലത്തിലാണ് നില്ക്കുന്നത്
(A) 7 കിലോ മീറ്റർ
(B) 5 കിലോ മീറ്റർ
(C) 4 കിലോ മീറ്റർ
(D) 3 കിലോ മീറ്റർ
ഉത്തരങ്ങൾ
1. (D) തെക്ക്-പടിഞ്ഞാറ്
2. (B) വടക്ക്-പടിഞ്ഞാറ്
3. (A) വടക്ക്-കിഴക്ക്
4. (B) വടക്ക്-പടിഞ്ഞാറ്
5. (B) 2മീറ്റർ
6. (C) 4 മീറ്റർ
7. (C) തെക്ക്
8. (B) പടിഞ്ഞാറ്
9. (A) കിഴക്ക്
10. (B) വടക്ക്-പടിഞ്ഞാറ്

11. (A) വടക്ക്
12. (D) തെക്ക്
13. (D) തെക്ക്
14. (B) 20 മീറ്റർ
15. (B) 5 കിലോ മീറ്റർ



By JF DAS

Admin

Leave a Reply