Home Study Materials Latest Post
കേരള നിയമസഭ അടിസ്ഥാന വിവരങ്ങൾ
- കേരള സംസ്ഥാനത്തിന്റെ നിയമനിർമ്മാണ സഭയാണ് കേരള നിയമസഭ.
- 140 നിയമസഭാമണ്ഡലങ്ങൾ.
- ആംഗ്ലോ ഇന്ത്യൻ പ്രതിനിധി : 1.
- ആകെ 141 അംഗങ്ങൾ.
- ആംഗ്ലോ ഇന്ത്യൻ പ്രതിനിധിക്ക് സഭയിൽ വോട്ടവകാശം ഇല്ല.
- നിയമസഭാ സാമാജികർ ചേർന്നു തിരഞ്ഞെടുക്കുന്ന സ്പീക്കർആണ് സഭയുടെ അധ്യക്ഷൻ.
- അഞ്ചു വർഷമാണ് നിയമസഭയുടെ കാലാവധി.
- പ്രത്യേക സാഹചര്യങ്ങളിൽ സഭ പിരിച്ചുവിടാനുള്ള അധികാരം ഗവർണ്ണർക്കുണ്ട്.
- 1957 മാർച്ച് 16ന് ഒന്നാം കേരള നിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്.
- ഒന്നാം കേരള നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് നടന്നത് 1957 ഫെബ്രുവരി 28നായിരുന്നു.
- കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ 1957 ഏപ്രിൽ അഞ്ചിന് സത്യപ്രതിജ്ഞ ചെയ്തു.
- ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽ വന്ന ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയായിരുന്നു ഇത്.
ഒന്നാം കേരള നിയമസഭ പ്രധാന അംഗങ്ങൾ.
- ഗവർണ്ണർ – ബി. രാമകൃഷ്ണ റാവു
- സ്പീക്കർ – ആർ. ശങ്കരനാരായണൻ തമ്പി
- ഡെപ്യൂട്ടി സ്പീക്കർ – കെ.ഒ. അയിഷാ ഭായ്
- മുഖ്യമന്ത്രി – ഇ.എം.എസ്. നമ്പൂതിരിപ്പാട്
- പ്രതിപക്ഷ നേതാവ് – പി.ടി. ചാക്കോ
ഒന്നാം മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും
ക്രമം | മന്ത്രിയുടെ പേര് | വകുപ്പുകൾ |
---|---|---|
1 | ഇ.എം.എസ്. നമ്പൂതിരിപ്പാട് | മുഖ്യമന്ത്രി |
2 | സി. അച്യുതമേനോൻ | ധനകാര്യം |
3 | ടി.വി. തോമസ് | ഗതാഗതം, തൊഴിൽ |
4 | കെ.സി. ജോർജ്ജ് | ഭക്ഷ്യം, വനം |
5 | കെ.പി. ഗോപാലൻ | വ്യവസായം |
6 | ടി.എ. മജീദ് | പൊതുമരാമത്ത് |
7 | പി.കെ. ചാത്തൻ | തദ്ദേശ സ്വയംഭരണം |
8 | ജോസഫ് മുണ്ടശ്ശേരി | വിദ്യാഭ്യാസം, സഹകരണം |
9 | കെ.ആർ. ഗൗരിയമ്മ | റവന്യൂ, ഏക്സൈസ് |
10 | വി.ആർ. കൃഷ്ണയ്യർ | അഭ്യന്തരം, നിയമം, വിദ്യുച്ഛക്തി |
11 | എ.ആർ മേനോൻ | ആരോഗ്യം |
അറിഞ്ഞിരിക്കേണ്ടവ
കേരള നിയമസഭയിലേക്ക് ആദ്യം തിരഞ്ഞെടുക്കപ്പെട്ട വ്യക്തി
ഉമേഷ് റാവൂ (മഞ്ചേശ്വരം)
കേരള നിയമസഭയിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്ത വ്യക്തി
റോസമ്മ പുന്നൂസ് (പ്രോടൈം സ്പീക്കർ 10.04.1957)
കേരളത്തിലെ ആദ്യ നിയമസഭയിലെ വനിത അംഗങ്ങളുടെ എണ്ണം
ആറ് (6)
ഒന്നാം നിയമസഭയിലെ അംഗങ്ങളുടെ എണ്ണം
127
കേരളത്തിൽ കോടതി വിധിയിലൂടെ നിയമസഭാഗത്വം ലഭിച്ച ആദ്യ വ്യക്തി
വി.ആർ.കൃഷ്ണയ്യർ
കേരളത്തിൽ കോടതി വിധിയിലൂടെ നിയമസഭാഗത്വം നഷ്ടമായ ആദ്യ വ്യക്തി
റോസമ്മ പുന്നൂസ്
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രി സ്ഥാനം വഹിച്ച വ്യക്തി
കെ.എം. മാണി
കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായ വ്യക്തി
കെ.എം. മാണി
കേരളത്തിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച വ്യക്തി
കെ.എം. മാണി
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം നിയമ വകുപ്പ് മന്ത്രിയായ വ്യക്തി
കെ.എം. മാണി
ഒരേ മണ്ഡലത്തിൽ നിന്നും കൂടുതൽ തവണ ജയിച്ച എം.എൽ.എ
കെ.എം.മാണി
കേരള നിയമസഭയിൽ കൂടുതൽ കാലം സ്പീക്കർ ആയിരുന്ന വ്യക്തി
വക്കം പുരുഷോത്തമൻ
കേരള നിയമസഭയിൽ ഏറ്റവും കുറച്ചു കാലം സ്പീക്കർ ആയിരുന്ന വ്യക്തി
എ.സി.ജോസ്
കേരള നിയമസഭയിലെ ആദ്യത്തെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി
വില്യം ഹാമിൽട്ടൺ ഡിക്രൂസ്
കേരള നിയമസഭയിലെ കൂടുതൽ കാലം ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായ വ്യക്തി
സ്റ്റീഫൻ പാദുവ
നിയമസഭയിൽ അംഗമാകാതിരുന്ന മന്ത്രി
കെ.മുരളീധരൻ
അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ആദ്യ മന്ത്രി സഭ
ആർ. ശങ്കറിൻറെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭ(1964)
ഏറ്റവും കൂടുതൽ അംഗങ്ങൾ രാജിവച്ച നിയമസഭ
11-ാം നിയമസഭ (13 അംഗങ്ങൾ)
കേരളത്തിലെ ആദ്യ കൂട്ടുകക്ഷി മന്ത്രിസഭ ആരുടെ നേതൃത്വത്തിലാണ്
പട്ടം താണുപിള്ള
കേരള നിയമസഭയിലെ ഇപ്പോഴത്തെ സ്പീക്കർ
എം.ബി. രാജേഷ്
കേരള നിയമസഭയിലെ ഇപ്പോഴത്തെ ഡപ്യൂട്ടി സ്പീക്കർ
ചിറ്റയം ഗോപകുമാർ
കേരളത്തിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി
പിണറായി വിജയൻ
കേരളത്തിലെ മന്ത്രിമാരും വകുപ്പുകളും
പിണറായി വിജയൻ | ആഭ്യന്തരം, പൊതുഭരണം, ഐ.ടി, പരിസ്ഥിതി, ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം |
കെ.എൻ ബാലഗോപാൽ | ധനകാര്യം |
എം.വി. ഗോവിന്ദൻ | തദ്ദേശസ്വയംഭരണം, എക്സൈസ് |
പി.രാജീവ് | വ്യവസായം, നിയമം, കയർ |
സജി ചെറിയാൻ | ഫിഷറീസ്, സാംസ്കാരികം, സിനിമ, യുവജനക്ഷേമം |
വി. ശിവൻകുട്ടി | വിദ്യാഭ്യാസം, തൊഴിൽ |
പി.എ മുഹമ്മദ് റിയാസ് | പൊതുമരാമത്ത്, ടൂറിസം |
വീണ ജോർജ് | ആരോഗ്യം, വനിത ശിശു വികസനം |
ആർ. ബിന്ദു | ഉന്നത വിദ്യാഭ്യാസം, സാമൂഹിക നീതി വകുപ്പ് |
വി. അബ്ദുൽ റഹ്മാൻ | കായികം, വഖഫ്, റെയിൽവേ |
കെ. രാധാകൃഷ്ണൻ | ദേവസ്വം, പിന്നാക്ക ക്ഷേമം, പാർലമെൻററി ക്ഷേമം |
വി.എൻ വാസവൻ | സഹകരണം, രജിസ്ട്രേഷൻ |
പി. പ്രസാദ് | കൃഷി |
കെ. രാജൻ | റവന്യൂ, ഭൂപരിഷ്കരണം |
ജി.ആർ. അനിൽ | ഭക്ഷ്യ-പൊതുവിതരണം |
ജെ. ചിഞ്ചുറാണി | മൃഗസംരക്ഷണം, ക്ഷീരവികസനം |
കെ.കൃഷ്ണൻ കുട്ടി | വൈദ്യുതി |
ആൻറണി രാജു | ഗതാഗതം |
അഹമ്മദ് ദേവർകോവിൽ | തുറമുഖം, മ്യൂസിയം |
എ.കെ. ശശീന്ദ്രൻ | വനം പരിസ്ഥിതി |
റോഷി അഗസ്റ്റിൻ | ജലവിഭവം |
[…] കേരള മന്ത്രിമാരും വകുപ്പുകളും […]