Home Study Materials Latest Post

✽ ആദ്യ ഏഷ്യൻ ഗെയിംസ് ഉദ്ഘാടനം ചെയ്തതാര്

    ഡോ. രാജേന്ദ്ര പ്രസാദ്

✽ ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്നതെവിടെ

    ന്യൂഡൽഹി (1951 മാർച്ച് 4)

✽ ആദ്യ ലോക്സഭാ സ്പീക്കർ ആര്

    ജി.വി.മാവിലങ്കർ

✽ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സെൻസസ് ആരംഭിച്ചതെന്ന്

    1951

✽ ഇന്ത്യയിൽ പഞ്ചവത്സര പദ്ധതി ആരംഭിച്ചതെന്ന്

    1951 ഏപ്രിൽ 1

✽ പഞ്ചശീല തത്വങ്ങൾ ഒപ്പുവെച്ചതെന്ന്

    1954

✽ പഞ്ചശീല തത്വങ്ങൾ ഒപ്പുവെച്ചത് ആരെല്ലാം

    ഇന്ത്യ – ചൈന (നെഹ്റു – ചൌ എൻ ലായ്

✽ ഏറ്റവും കൂടുതൽ കാലം വിദേശാധിപത്യത്തിൽ കഴിഞ്ഞ ഇന്ത്യൻ പ്രദേശം 

  ഗോവ (451 വർഷം)

✽ ഗോവയെ ഇന്ത്യൻ  യൂണിയനിൽ ചേർക്കുന്ന സമയത്ത് ഇന്ത്യൻ വിദേശകാര്യമന്ത്രി ആര്

    വി.കെ.കൃഷ്ണമേനോൻ

✽ ഇന്ത്യക്ക് സ്വാതന്ത്രം ലഭിക്കുമ്പാൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്

    ക്ലമൻറ് ആറ്റ്ലി

✽ ഇന്ത്യക്ക് സ്വാതന്ത്രം ലഭിക്കുമ്പാൾ ഇന്ത്യൻ വൈസ്രോയി ആരായിരുന്നു 

  മൌണ്ട് ബാറ്റൺ

✽ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഗവർണർ ജനറൽ  അര് 

  മൌണ്ട് ബാറ്റൺ

✽ സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ ആര്

    സി. രാജഗോപാലാചാരി

✽ പാകിസ്ഥാൻ സ്വതന്ത്രമായതെന്ന്

    1947- ഓഗസ്റ്റ്-14

✽ പാകിസ്ഥാൻറെ രാഷ്ട്രത്തലവൻ ആര്

    മുഹമ്മദ് അലി ജിന്ന

✽ പാകിസ്ഥാൻറെ ആദ്യത്തെപ്രധാനമന്ത്രി

    ലിയാഖത്ത് അലി ഖാൻ

✽ ഇന്ത്യക്ക് സ്വാതന്ത്രം ലഭിക്കുമ്പാൾ കോൺഗ്രസ് പ്രസിഡൻറ് ആര്

    ജെ.ബി. കൃപാലിനി

✽ ഇന്ത്യൻ ദേശീയ പതാക നിലവിൽ വന്നതെന്ന്

    1947 ജൂലൈ 22

✽ പ്ലാനിംഗ് കമ്മീഷൻ നിലവിൽ വന്നതെന്ന് 

  1950 മാർച്ച് 15

✽ ഇന്ത്യയുടെ ആദ്യ പ്രതിപക്ഷ നേതാവ് ആര്

    എ.കെ.ഗോപാലൻ

✽ ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ആര് 

  രാജേന്ദ്ര പ്രസാദ്

✽ ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി ആര്

    ഡോ. എസ്. രാധാകൃഷ്ണൻ

✽ ഇന്ത്യ റിപ്പബ്ലിക്കായതെന്ന്

    1950 ജനുവരി 26

✽ ഇന്ത്യൻ ഭരണഘടന അംഗീകരീച്ചതെന്ന്

    1949 നവംബർ 26
 ✽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ. കമ്പനി സ്ഥാപിതമായ  വർഷം

     1600
✽ ഇന്ത്യയിൽ ബ്രിട്ടീഷുകാർ ആദ്യ ഫാക്ടറി സ്ഥാപിച്ചതെവിടെ

    സൂററ്റ്
✽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ കാരണമായ യുദ്ധം 

  പ്ലാസിയുദ്ധം

✽ പ്ലാസിയുദ്ധം നടന്ന വർഷം

     1757

✽ പ്ലാസിയുദ്ധം നടന്നത് ആരൊക്കെ തമ്മിലാണ്

    സിറാജ്-ഉദ്-ദൌളയും ബ്രിട്ടീഷുകാരും തമ്മിൽ

✽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ അവരുടെ ആധിപത്യം സുസ്ഥിരമാക്കിയ യുദ്ധം 

  ബക്സാർ യുദ്ധം

✽ ബക്സാർ യുദ്ധം നടന്നതെന്ന്

    1764

✽ ബംഗാളിൽ ദ്വിഭരണം ഏർപ്പെടുത്തിയതാര്

    റോബർട്ട് ക്ലൈവ്

✽ ബംഗാളിലെ ആദ്യത്തെ ഗവർണ്ണർ

    റോബർട്ട് ക്ലൈവ് (1758)

✽ ബംഗാളിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ

    വാറൻ ഹേസ്റ്റിംഗ്സ് (1773)

✽ ബംഗാളിലെ ദ്വിഭരണം നിർത്തലാക്കിയ ഭരണാധികാരി

    വാറൻ ഹേസ്റ്റിംഗ്

✽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണ്ണർ ജൻറൽ

    വാറൻ ഹേസ്റ്റിംഗ് (കൊൽക്കത്ത)

✽ ഇന്ത്യൻ സിവിൽ സർവ്വീസിൻറെ പിതാവ് ആര്

    കോൺവാലീസ്

✽ ശാശ്വത ഭൂനികുതി വ്യവസ്ഥ കൊണ്ടുവന്ന ഗവർണ്ണർ ജനറൽ ആര് 

  കോൺവാലിസ്

✽ ഇന്ത്യയിൽ ആദ്യമായി പോലീസ് സമ്പ്രദായം കൊണ്ടുവന്ന ഭരണാധികാരി

    കോൺവാലിസിസ്

✽ ഇംഗ്ലീഷുകാരും ഹൈദരാലിയും തമ്മിൽ നടന്ന യുദ്ധം

    ഒന്നാം മൈസൂർ യുദ്ധം (1767-1769)

✽ ഹൈദരാലിയും ടിപ്പുവും ഇംഗ്ലീഷുകാർക്കെതിരെ നടത്തിയ യുദ്ധം

    രണ്ടാം മൈസൂർ യുദ്ധം (1780-1784)

✽ ഇംഗ്ലീഷുകാരും ടിപ്പുവും തമ്മിൽ നടന്ന യുദ്ധം

    മൂന്നാം മൈസൂർ യുദ്ധം (178988-1792)

✽ ടിപ്പു സുൽത്താൻ അന്തരിച്ച  യുദ്ധം

    നാലാം മൈസൂർ യുദ്ധം (1799)

✽ ഇംഗ്ലീഷുകാരും ടിപ്പുവും തമ്മിൽ അവസാനിപ്പിച്ച ഉടമ്പടി

    ശ്രീരംഗപട്ടണ ഉടമ്പടി

✽ മൈസൂർ കടുവ എന്നറിയപ്പെടുന്ന ഭരണാധികാരി 

  ടിപ്പുസുൽത്താൻ

✽ ടി്പ്പുവിൻറെ തലസ്ഥാനം

    ശ്രീരംഗപട്ടണം 

✽ ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കമിട്ട ഭരണാധികാരി 

   വില്യം ബെൻറിക്

✽ സതി നിരോധിച്ച ഗവർണർ ജനറൽ

    വില്യം ബെൻറിക്

✽ ഇന്ത്യൻ ശിക്ഷാ നിയമത്തിൻറെ ശില്പി

    മെക്കാളെ

✽ ഇന്ത്യയിൽ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിച്ചതെവിടെ 

  കൊൽക്കത്ത (1835 വില്യം ബെൻറിക്)

✽ ഇന്ത്യൻ വിദ്യാഭ്യാസത്തിൻറെ മാഗ്നാ കാർട്ടാ എന്നറിയപ്പെടുന്നത്

    വുഡ്സ് ടെസ്പാച്ച് (1854)

✽ ആധുനിക ഇന്ത്യയുടെ നിർമ്മാതാവ് എന്നറിയപ്പെടുന്ന ഗവർണർ ജനറൽ

    ഡൽഹൌസി

✽ ഇന്ത്യയിൽ റെയിൽവേ  ആരംഭിച്ചതാര്   

 ഡൽഹൌസി (1853 ഏപ്രിൽ 16)

By JF DAS

Admin

Leave a Reply