Home Study Materials Latest Post

 

ആനുകാലികം (Current Affairs)

1. മധ്യപ്രദേശിൻറെ ഇപ്പോഴത്തെ മുഖ്യമന്ത്രി ആര്

    ശിവരാജ് സിങ് ചൌഹാൻ
2. കോവിഡ് പശ്ചാത്തലത്തിൽ മടങ്ങിവരുന്ന പ്രവാസികളുടെ                      പുനരധിവാസവും സംസ്ഥാനത്തിൻറെ സമഗ്രവികസനവും ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ തുടങ്ങുന്ന പദ്ധതി
    ഡ്രീം കേരള
3. ബാഡ്മിൻറണിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ചൈനീസ് ഇതിഹാസ താരം

    ലിൻ ഡാൻ
4. ഇന്ത്യയുടെ ശുക്രയാൻ-1 മിഷനുമായി സഹകരിക്കുന്ന വിദേശരാജ്യം

    സ്വീഡൻ
5. ഐ.സി.സിയുടെ താൽക്കാലിക ചെയർമാൻ

    ഇമ്രാൻ ഖവാജ
6. ഐ.സി.സി എലൈറ്റ് അംപയർ പാനലിൽ ഇടംനേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

    നിതിൻ മേനോൻ
7. ഈ വർഷത്തെ ഡയാന പുരസ്കാരം നേടിയ ഇന്ത്യൻ ബാലിക

    ഫ്രേയ തക് രാൽ
8. സംസ്ഥാന ആദായനികുതി വകുപ്പിൽ പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ സ്ഥാനത്തെത്തുന്ന ആദ്യ വനിത

    ശശികല നായർ
9. ഇന്ത്യയിലെ ആദ്യത്തെ മാരിടൈം ക്ലസ്റ്റർ നിലവിൽ വരുന്ന സംസ്ഥാനം

    ഗോവ
10. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ മോസ്റ്റ് വാല്യുബിൾ പ്ലയറായി വിസ്ഡൻ മാഗസിൻ തിരഞ്ഞെടു്തത ക്രിക്കറ്റ് താരം

    രവീന്ദ്ര ജഡേജ
11. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ക്രിക്കറ്റ് പ്ലയറായി വിസ്ഡൻ മാഗസിൻ തിരഞ്ഞെടു്തത ക്രിക്കറ്റ് താരം

    രാഹുൽ ദ്രാവിഡ്
12. 3 വയസ് മുതൽ 6 വയസ് വരെയുള്ള കുട്ടികൾക്കായി വിക്ടേഴ്സ് ചാനലിൽ ആരംഭിക്കുന്ന വിനേദ വിജ്ഞാന പരിപാടി

    കിളികൊഞ്ചൽ
13. നായ്ക്കളുടെ ഇറച്ചി വിൽപ്പനയും ഇറക്കുമതിയും നിരോധിച്ച സംസ്ഥാനം

    നാഗാലാൻറ്
14. ഇന്ത്യയുടെ സോളിസിറ്റർ ജനറലായി വീണ്ടും നിയമിതനായ വ്യക്തി

    തുഷാർ മേത്ത
15. ഇന്ത്യയിൽ ദേശീയ ഡോക്ടർ ദിനമായി ആചരിക്കുന്നതെന്ന്

    ജൂലൈ 1
16. കോവിഡ് പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന പദ്ധതി

    വന്ദേഭാരത് മിഷൻ
17. എം.എസ്.എം.ഇ രംഗത്തുള്ളവർക്കായി കേന്ദ്ര സർക്കാർ തുടങ്ങിയ രജിസ്ട്രേഷൻ പോർട്ടൽ

    ഉദ്യം രജിസ്ട്രേഷൻ
18. ഐ.സി.എം.ആറുമായി ചേർന്നു ഭാരത് ബയോടെക് ഇന്ത്യ വികസിപ്പിക്കുന്ന കോവിഡ്-19 വാക്സിൻ

    കോവാക്സിൻ
19. സംരഭകരേയും സ്റ്റാർട്ടപ്പുകളേയും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാരിൻറെ അടൽ ഇന്നവേറ്റീവ് മിഷൻ തുടക്കമിട്ട പദ്ധതി

    ആത്മനിർഭർ ഭാരത് ആപ്പ് ഇന്നവേഷൻ ചാലഞ്ച്
20. കോവിഡ് വൈറസിനെതിരായ മരുന്ന് വികസിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ തുടങ്ങിയ ദേശീയതല ഹാക്കത്തോൺ

    ഡ്രഗ് ഡിസ്ക്കവറി
21. ദേശീയോദ്യാന പദവി ലഭിച്ച അസമിലെ വന്യജീവി സങ്കേതം

    ദെഹിങ് പട്കൈ സാങ്ച്വറി
22. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചരക്കു ട്രെയിൻ എന്ന റെക്കോർഡ് നേടിയ സർവീസ്

    ശേഷ് നാഗ്
23. ‘ഓവർഡ്രാഫ്റ്റ് :സേവിങ് ദി ഇന്ത്യൻ സേവർ’ എന്ന പുസ്തകം രചിച്ച മുൻ റിസർവ്വ് ബാങ്ക് ഗവർണ്ണർ 

    ഊർജിത് പട്ടേൽ
24. ജനഹിത പരിശോധന വഴിയുള്ള ഭരണഘടനാ ഭേതഗതിയിലൂടെ 2036 വരെ അധികാരത്തിൽ തുടരാൻ അനുമതി ലഭിച്ച രാഷ്ട്രത്തലവൻ

    വ്ളാദിമർ പുടിൻ (റഷ്യ)
25. ജൂൺ 24 ന് ഏതു രാജ്യത്ത് നടന്ന വിക്ടറി ഡേ പരേഡിലാണ് ഇന്ത്യയുടെ സായുധസേനാ വിഭാഗങ്ങൾ പങ്കെടുത്തത്

    റഷ്യ
26. ഈ വർഷത്തെ പീസ് പ്രൈസ് ഓഫ് ദി ജർമ്മൻ ബുക്ക് ട്രേഡിന് അർഹനായ ഇന്ത്യൻ ഇക്കണോമിസ്റ്റ്

    അമർത്യസെൻ
27. ഗ്രാമീണ ഭവനങ്ങളിൽ കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതി

    ജൽ ജീവൻ മിഷൻ
28. രാജസ്ഥാനിൽ നിന്നും അടുത്തിടെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി

    കെ.സി.വേണുഗോപാൽ
29. ഇന്ത്യയിലെ ഏത് നദീ തീരത്തുനിന്നാണ് അടുത്തിടെ 500 വർഷം പഴക്കം ചെന്ന ക്ഷേത്രം കണ്ടെത്തിയത്

    മഹാനദി (ഒഡീഷ)
30. ജൂൺ 15 ന് ഇന്ത്യ–ചൈന സേനകൾ തമ്മിൽ സംഘർഷമുണ്ടായ സ്ഥലം

    ഗൽവാൻ വാലി(ലഡാക്ക്)
31. സംസ്ഥാനത്തെ ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടർ

    ഒ.സജിത
32. 2019-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്

    അബി അഹമ്മദ് അലി (ഇത്രോപ്യൻ പ്രധാനമന്ത്രി)
33. 2019-20 വർഷത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാംമ്പ്യൻമാർ

   ലിവർപൂൾ
34. 2019-20 വർഷത്തെ ജർമ്മൻ ബുന്ദസ് ലീഗ് ചാംമ്പ്യൻമാർ
    ബയൺ മ്യൂണിക്ക്
35. 2019-20 വർഷത്തെ സ്പാനിഷ് ലാ- ലീഗ് ചാമ്പ്യൻമാർ
    റയൽ മാൻഡ്രിഡ്
36. കേരള രഞ്ജിത് ട്രോഫി ക്രിക്കറ്റ് ടീമിൻറെ പുതിയ പരിശീലകൻ
    ടിനു യോഹന്നാൻ
37. ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമായി നംബിയോ റിപ്പോർട്ടിൽ ഇടം നേടിയ രാജ്യം
    ഖത്തർ
38. നംബിയോ റിപ്പോർട്ടിൽ ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം
    69
39. നംബിയോ റിപ്പോർട്ടിൽ ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം
    69

By JF DAS

Admin

Leave a Reply