Nobel Prize Winner in Literature- 2020 (സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം-2020)

ലൂയിസ് ഗ്ലിക്ക്

സാഹിത്യത്തിനുള്ള 2020ലെ നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലിക്കിന്. ‘വ്യക്തിയുടെ അസ്തിത്വത്തെ സാര്‍വ്വലൗകികമാക്കുന്ന സൗന്ദര്യമാര്‍ന്ന, സ്പഷ്ടമായ കാവ്യാത്മക ശബ്ദത്തിന്’ ആണ് ലൂയിസ് ഗ്ലക്കിന് പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേല്‍ പ്രഖ്യാപിച്ചുകൊണ്ട് സ്വീഡിഷ് അക്കാദമി വ്യക്തമാക്കി.

Nobel Prize Winner in Economics- 2020 (സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം-2020)

പോൾ ആർ മിൽഗ്രോം, റോബർട്ട് ബി വിൽസൺ

റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസിൻറെ സാമ്പത്തിക ശാസ്ത്രത്തിലെ നൊബേൽ സമ്മാനം പോൾ ആർ മിൽഗ്രോം, റോബർട്ട് ബി വിൽസൺ എന്നിവർക്ക്. “ലേല സിദ്ധാന്തം മെച്ചപ്പെടുത്തലുകൾ പുതിയ ലേല ഫോർമാറ്റുകൾ കണ്ടുപിടുത്തങ്ങൾ” എന്നീ സംഭാവനകൾക്കാണ് പുരസ്കാരം നൽകിയത്.

Nobel Prize Winner in Peace -2020 (സമാധാനത്തിനുള്ള നൊബേൽ സമ്മാനം-2020)

വേൾഡ് ഫുഡ് പ്രോഗ്രാമിന് (ഡബ്ല്യുഎഫ്പി)

നോർവീജിയൻ നോബൽ കമ്മിറ്റി 2020 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം വേൾഡ് ഫുഡ് പ്രോഗ്രാമിന് (ഡബ്ല്യുഎഫ്പി) നൽകി. വിശപ്പിനെ അഭിസംബോധന ചെയ്യുകയും ഭക്ഷ്യസുരക്ഷ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ മാനുഷിക സംഘടനയാണ് വേൾഡ് ഫുഡ് പ്രോഗ്രാം. 2019-ൽ, കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയ്ക്കും വിശപ്പിനും ഇരയാകുന്ന 88 രാജ്യങ്ങളിലെ ഏകദേശം 100 ദശലക്ഷം ആളുകൾക്ക് ഡബ്ല്യുഎഫ്പി സഹായം നൽകി.

Nobel Prize Winner in Chemistry- 2020 (രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം-2020)

രസതന്ത്രത്തിലെ 2020-ലെ നൊബേൽ പുരസ്കാരം രണ്ട് വനിതാ ശാസ്ത്രജ്ഞർക്ക്. ഭാവിയിൽ ആരോഗ്യരംഗത്ത് വിപ്ലവമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ജീനോം എഡിറ്റിങ്ങിലെ ക്രിസ്പർ കാസ് 9 സാങ്കേതികവിദ്യ വികസിപ്പിച്ചതാണ് ഇവരുടെ സംഭാവന. ഇതാദ്യമായാണ് വനിതകൾ മാത്രമുള്ള ഗ്രൂപ്പിന് രസതന്ത്ര നൊബേൽ ലഭിക്കുന്നത്.

ഇമ്മാനുവൽ ഷാപെൻറിയർ (ഫ്രാൻസ്)

ജെന്നിഫർ ഡോഡ്ന (അമേരിക്ക)

Nobel Prize Winner in Physics -2020 (ഭൌതിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം-2020)

തമോഗര്‍ത്തങ്ങളുമായി ബന്ധപ്പെട്ട മുന്നേറ്റം നടത്തിയ മൂന്നു ഗവേഷകര്‍ 2020 ലെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം പങ്കിട്ടു. ബ്രിട്ടീഷ് ഗവേഷകന്‍ റോജര്‍ പെന്‍ റോസ്, ജര്‍മനിയില്‍ നിന്നുള്ള റെയ്ന്‍ഗാര്‍ഡ് ജെന്‍സെല്‍, യു.എസ്.ഗവേഷകയായ ആന്‍ഡ്രിയ ഘേസ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്.

Roger Penrose (England)

Reinhard Genzel (Germany)

Andrea Ghez (America)

Receive The Honour For Their Discoveries on Black Hole

Nobel Prize Winner in Medicine- 2020 (വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം-2020)

Home Study Materials Latest Post

Nobel Prize – നോബേൽ പ്രൈസ് – 2020 – വൈദ്യശാസ്ത്രം

ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയതിനാണ് ഈ വർഷത്തെ നൊബേൽ സമ്മാനം നല്കിയത്.

  • ഹാർവി ജെ ആൾട്ടർ (അമേരിക്ക)
  • ചാൾസ് എം റൈസ് (അമേരിക്ക)
  • മൈക്കൽ ഹാട്ടൻ (ബ്രിട്ടൻ)

Nobel Prize – നൊബേൽ പ്രൈസ് – 2019

സാഹിത്യംPeter Handke (പീറ്റർ ഹാൻഡ്കെ)
സമാധാനംAbiy Ahmed Ali (അബി അഹമ്മദ് അലി)
ഫിസിക്സ്James Peebles (ജെയിംസ് പീബ്ലെസ്)
Michel Mayor (മിഷേൽ മേയർ)
Didier Queloz (ദിദിയർ ക്വോലോജ്)
കെമിസ്ട്രിJohn B. Goodenough (ജോൺ ബി. ഗുഡിനോഫ്)
M. Stanley Whittingham (എം സ്റ്റാൻലി വിറ്റിംഗ്ഹാം)
Akira Yoshino (അകിര യോഷിനോ)
സാമ്പത്തികംAbhijit Banerjee (അഭിജിത് ബാനർജി)
Esther Duflo (എസ്തർ ഡുഫ്ലോ)
Michael Kremer (മൈക്കൽ ക്രെമർ)
മെഡിസിൻWilliam G. Kaelin Jr (വില്യം ജി. കെലിൻ ജൂനിയർ)
Sir Peter J. Ratcliffe (സർ പീറ്റർ ജെ റാറ്റ്ക്ലിഫ്)
Gregg L. Semenza (ഗ്രെഗ് എൽ. സെമെൻസ)

നൊബേൽ പ്രൈസ് (Nobel Prize)

“രസതന്ത്രംസാഹിത്യംസമാധാനംഭൗതികശാസ്ത്രംവൈദ്യശാസ്ത്രംസാമ്പത്തികശാസ്ത്രം എന്നീ മേഖലകളിൽ, ലോകത്ത്‌ മഹത്തായ സംഭാവനകൾ നൽകിയവർക്ക്‌ ലിംഗ, ജാതി, മത, രാഷ്‌ട്ര ഭേദമന്യേ നൽകുന്ന ഒരു പുരസ്‌കാരമാണ്‌ നൊബേൽ സമ്മാനം. ലോകത്തെ ഏറ്റവും ഉയർന്ന പുരസ്‌കാരമായി കരുതപ്പെടുന്ന ഒന്നാണ് നോബൽ സമ്മാനം.നോബൽ പതക്കത്തിനും ബഹുമതി പത്രത്തിനു പുറമേ 10 മില്ല്യൺ സ്വീഡൻ ക്രോണ (2020-ലെ കണക്കു പ്രകാരം ഏതാണ്ട് 7കോടി  ഇന്ത്യൻ രൂപ) സമ്മാനത്തുകയും ജേതാവിനു ലഭിക്കുന്നു”.
ആൽഫ്രഡ് നൊബേൽ
ജനനം 21 ഒക്ടോബർ 1833
സ്റ്റോക്ക്ഹോം, സ്വീഡൻ
മരണം 10 ഡിസംബർ 1896 

    പ്രധാന കണ്ടുപിടുത്തം : ഡൈനാമൈറ്റ്

നൈട്രോഗ്ലിസറിൻ എന്ന സ്ഫോടകവസ്തുവിനെ ഒരുതരം കളിമണ്ണു ( diatomaceous earth) ചേർത്ത് കൂടുതൽ സൗകര്യപ്രദമായും സുരക്ഷിതമായും കൈകാര്യം ചെയ്യാവുന്ന പാകത്തിലാക്കാമെന്ന് സ്വീഡിഷ്‌ ശാസ്‌ത്രജ്ഞനായ ആൽഫ്രഡ് നൊബേൽ കണ്ടുപിടിച്ചു. 1867-ൽ ഈ മിശ്രിതത്തിന് ഡൈനാമൈറ്റ് എന്ന പേരു നല്കി പേറ്റന്റ് എടുക്കുകയും ചെയ്തു.ഇതിനെത്തുടർന്ന് ജെലാറ്റിനുമായി കൂട്ടിക്കലർത്തി ജെലിഗ്നൈറ്റ് എന്ന സ്ഫോടകമിശ്രിതത്തിനും രൂപം നല്കി. ഈ സ്ഫോടക മിശ്രിതങ്ങൾ ഖനനത്തിനും പാറപൊട്ടിക്കുന്നതിനും മാത്രമല്ല പ്രയോജനപ്പെട്ടത്, യുദ്ധങ്ങളിൽ ഏറ്റവും മാരകമായ ആയുധമായും ഇവ ഉപയോഗിക്കപ്പെട്ടു. ഈ സ്ഫോടക മിശ്രിതങ്ങളുടെ പരക്കേയുളള ഉപയോഗം, അതിന്റെ കുത്തകാവകാശിയായ നോബലിന് ഏറെ ധനം നേടിക്കൊടുത്തു. 1895 നവംബർ 27-ന്‌ അദ്ദേഹം തന്റെ വിൽപത്രത്തിൽ സ്വത്തിന്റെ കുറെ ഭാഗങ്ങൾ സ്വജനങ്ങൾക്ക് എഴുതിവെച്ചതിനു ശേഷം, ബാക്കി ഭാഗം  ഭൗതികശാസ്ത്രം,  രസതന്ത്രം, വൈദ്യശാസ്‌ത്രം, സാഹിത്യം, സമാധാന പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ ലോകക്ഷേമത്തിന്നായി മികച്ച സംഭാവനകൾ നൽകിയവർക്കുള്ള വാർഷിക പുരസ്‌കാരത്തിനു നീക്കിവെച്ചു. ഖണ്ഡികയുടെ അവസാനഭാഗത്തിൽ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു

‘എന്റെ ആഗ്രഹം ഞാൻ പ്രകടിപ്പിക്കുന്നതെന്തെന്നാൽ, പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നതിൽ സമ്മാനാർത്ഥി ഏത്‌ രാജ്യക്കാരനാണ്‌ എന്ന കാര്യത്തിൽ യാതൊരു വിധ പരിഗണനയും നൽകരുത്‌; പക്ഷെ ഏറ്റവും അർഹതപ്പെട്ടവർക്ക്‌ തന്നെ പുരസ്‌കാരം ലഭിക്കണം. അത്‌ സ്‌കാൻഡിനേവിയക്കാരനായാലും ശരി, അല്ലെങ്കിലും ശരി..’

സമ്മാനത്തുക സ്വീഡിഷ്‌ ജനതക്ക്‌ മാത്രം പരിമിതപ്പെടുത്താത്ത ഈ വരികൾ വലിയ വിമർശനങ്ങൾക്ക്‌ ഇട വരുത്തി. അദ്ദേഹത്തെ രാജ്യസ്‌നേഹമില്ലാത്തവൻ എന്ന് വരെ വിമർശിക്കാനാളുകളുണ്ടായി. 1896-ൽ അദ്ദേഹത്തിന്റെ മരണശേഷമാണ്‌ ഈ സമ്മാനത്തുകയെക്കുറിച്ച്‌ പുറംലോകം അറിയുന്നത്‌.. പക്ഷെ, വൻസമ്പത്തിനുടമയായിരുന്ന അവിവാഹിതനായ നോബലിന്റെ സ്വത്തുവകകളുടെ വലിയൊരു ഭാഗം ഇത്തരമൊരു സമ്മാനത്തുകയ്‌ക്ക്‌ വേണ്ടി ഉപയോഗിക്കുന്നതിനെ അദ്ദേഹത്തിന്റെ കുടുംബക്കാർ ശക്തമായി എതിർത്തു. ഈ എതിർപ്പും തുടർന്നുണ്ടായ പ്രശ്‌നങ്ങളും കാരണം നോബൽ സമ്മാനം നടപ്പിലാക്കുന്നതിന് കാലവിളംബം നേരിട്ടു. 1901-ലാണ് ആദ്യമായി പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടത്.

നൊബേൽ സമ്മാനം ലഭിച്ച ഇന്ത്യൻ പൗരന്മാർ (Indian Nobel Prize Winner)

1 .രവീന്ദ്രനാഥ ടാഗോർ – സാഹിത്യം – 1913 

1913 -ൽ ലണ്ടനിൽ പ്രസിദ്ധീകരിച്ച ഗീതാഞ്ജലി എന്ന സമാഹാരത്തിന് 1913 -ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടി .

2 .സർ ചന്ദ്രശേഖര വെങ്കിടരാമൻ -ബൗദ്ധിക ശാസ്ത്രം – 1930

കാലിക്കത്ത  യൂണിവേഴ്സിറ്റി പ്രൊഫസറായിരുന്ന സി .വി .രാമൻ പ്രകാശത്തെ സംബന്ധിച്ച ചില സുപ്രധാന കണ്ടുപിടിത്തങ്ങൾ നടത്തി .പദാർഥങ്ങളുടെ ഘടന മനസ്സിലാക്കാൻ സഹായിച്ചു .രാമൻ ഇഫക്ട് (രാമൻ പ്രഭാവം) എന്നറിയപ്പെടുന്ന ഈ കണ്ടുപിടിത്തത്തിന് 1930 -ൽ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു .

3 .മദർ തെരേസ -സമാധാനം -1979

മിഷനറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസി സഭ സ്ഥാപിച്ച് കൽക്കത്തയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയിൽ പ്രവർത്തിച്ച മദർതെരേസയ്ക്ക്  പ്രസ്തുത സേവന പ്രവർത്തനങ്ങളുടെ പേരിൽ 1979 -ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നൽകപ്പെട്ടു .

4 .അമർത്യ കുമാർ സെൻ -സാമ്പത്തികശാസ്ത്രം – 1998 

“ വെൽഫെയർ ഇക്കണോമിക്സ്” സോഷ്യൽ ചോയ്സ് എന്നീ മേഖലകളിലെ അതുല്യ സംഭാവനകൾ മാനിച്ച് 1998-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ഇദ്ദേഹത്തിനു ലഭിച്ചു .

5. കൈലാഷ് സത്യാർത്ഥി- സമാധാനം – 2014 

കുട്ടികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാണ് അദ്ദേഹത്തിന് 2014 – ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത് . ബാലവേലക്കെതിരെ രൂപവൽക്കരിച്ച “ബച്ച്പൻ ബച്ചാവോ അന്തോളൻ”എന്ന സംഘടനയുടെ സ്ഥാപകനാണ് സത്യാർത്ഥി .

ഇന്ത്യൻ പൗരന്മാരായി  ജനിച്ചെങ്കിലും നോബൽ സമ്മാനം ലഭിച്ച സമയത്ത് മറ്റൊരു രാജ്യത്തിലെ പൗരന്മാരായിരുന്നവർ .

1 .ഹർ ഗോവിന്ദ് ഖുരാന -ഫിസിയോളജി / മെഡിസിൻ 1968 

ജനിതക കോഡിൻറെ വ്യാഖ്യാനത്തിനും പ്രോട്ടീൻ സിന്തവിസിലെ അതിൻറെ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രവർത്തനത്തിന് 1968 -ൽ നൊബേൽ സമ്മാനം നേടി. 1945 വരെ ബ്രിട്ടീഷ് ഇന്ത്യയിൽ ജീവിച്ച അദ്ദേഹം പിന്നീട് ലിവർപൂൾ സർവകലാശാലയിൽ പി.എച്ച് ഡബ്ലിയു പ്രോഗ്രാമിനായി ഇംഗ്ലണ്ടിലേക്ക് താമസം മാറി .

2.സുബ്രഹ്മണ്യം ചന്ദ്രശേഖർ (എസ്. ചന്ദ്രശേഖർ ) ഭൗതികശാസ്ത്രം- 1983 

നക്ഷത്രങ്ങളുടെ ഘടനയ്ക്കും പരിണാമത്തിനും പ്രാധാന്യമുള്ള ഭൗതിക പ്രകൃതിയെക്കുറിച്ചുള്ള സൈദ്ധാന്തിക പഠനത്തിന് 1983-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചു .ചന്ദ്രശേഖരൻ പരിധി(Chandrasekhar limit )എന്ന പേരിൽ അറിയപ്പെടുന്ന കണ്ടെത്തൽ മാത്രം മതി ശാസ്ത്രലോകത്തിനു അദ്ദേഹത്തിൻറെ സംഭാവനയെ മനസ്സിലാക്കാൻ.ഭാരതത്തിൽ ജനിച്ച് ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തി പിൽക്കാലത്ത് അമേരിക്കൻ പൗരത്വം നേടിയ ജ്യോതി ഭൗതികശാസ്ത്രജ്ഞനാണ്  സുബ്രഹ്മണ്യം ചന്ദ്രശേഖർ.

3. വെങ്കിടരാമൻ രാമകൃഷ്ണൻ( വെങ്കി രാമകൃഷ്ണൻ) രസതന്ത്രം -2009 

ഇന്ത്യൻ വംശജനായ ഒരു അമേരിക്കൻ ജൈവ തന്ത്രജ്ഞൻ ആണ് വെങ്കിട്ടരാമൻ രാമകൃഷ്ണൻ അറ്റോമിക് തലത്തിൽ കോശങ്ങളിലെ ഉൽപ്പാദക കേന്ദ്രങ്ങളായ റായിസോ സോമിന്റെ ഘടനയുംവിന്യാസവും സംബന്ധിച്ച പഠനത്തിനാണ് 2009 -ലെ നൊബേൽ സമ്മാനം നേടിയത്.

4.അഭിജിത്ത് ബാനർജി – സാമ്പത്തിക ശാസ്ത്രം -2019 

ഇന്ത്യൻ വംശജനായ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനാണ് അഭിജിത്ത് വിനായക ബാനർജി .ആഗോള ദാരിദ്ര്യ നിർമാർജനത്തിന് പ്രത്യേക ഊന്നൽ നൽകികൊണ്ട് വികസന സാമ്പത്തിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് ബാനർജിക്ക് 2019 -ൽ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നൽകി .

ഇന്ത്യൻ പൗരന്‍‌മാര്‍ അല്ലാതെ ഇരിക്കുകയും ഇന്ത്യയിൽ ജനിച്ചവരോ ഇന്ത്യയിൽ താമസിച്ചിരുന്നവരോ  ആയ നൊബേൽ സമ്മാന ജേതാക്കൾ. 

1 .റൊണാൾഡ് റോസ് -ഫിസിയോളജി /  മെഡിസിൻ -1902 

ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് മെഡിക്കൽ ഡോക്ടർ. മലമ്പനി യെപ്പറ്റി നടത്തിയ ഗവേഷണത്തിന് 1902-ൽ  ശരീര ശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചു.

2 .റൂഡ് യാർഡ് കിപ്ലിംഗ്- സാഹിത്യം -1907 

“ജസ്റ്റ്  സോ സ്റ്റോറീസ്” “ഇഫ് ദി  ജംഗിൾ ബുക്ക് “തുടങ്ങിയ കൃതികളിലൂടെ പ്രശസ്തനായ ഒരു ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു റൂഡ് യാർഡ് കിപ്ലിംഗ്. 1907-ൽ  സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച റൂഡ് യാർഡ് കിപ്ലിംഗ്. ഈ ബഹുമതി നേടിയ ആദ്യത്തെ ഇംഗ്ലീഷുകാരനാണ് .

3 .പതിനാലാമത് ദലൈ ലാമ -മത നാമം :ടെൻസിൻ ഗ്യാറ്റ്സോ -സമാധാനം -1989

ടിബറ്റൻ  ബുദ്ധ വംശജരുടെ ആത്മീയ നേതാവിനെയാണ് ദലൈലാമ എന്ന് വിളിക്കുന്നത്.” സ്വാതന്ത്ര്യം വീണ്ടെടുക്കാനുള്ള തൻറെ ജനങ്ങളുടെ പോരാട്ടത്തിൽ അക്രമത്തെ ഉപയോഗിക്കുന്നതിനെതിരെ ഉള്ള നിരന്തരമായ പ്രതിരോധത്തിന് 1959- ലെ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചു” .

2019 Nobel Prize in Literature

The Nobel Prize in Literature 2019 was awarded to Peter Handke “for an influential work that with linguistic ingenuity has explored the periphery and the specificity of human experience.”

2019 Nobel Prize in Chemistry

The Nobel Prize in Chemistry 2019 was awarded jointly to John B. Goodenough, M. Stanley Whittingham and Akira Yoshino “for the development of lithium-ion batteries”. John B. Goodenough was associated with University of Texas, Austin, TX, USA at the time award. M. Stanley Whittingham was associated with Binghamton University, State University of New York, New York, NY, USA at the time of award. Akira Yoshino was associated with Asahi Kasei Corporation, Tokyo, Japan, Meijo University, Nagoya, Japan at the time of award.

2019 Nobel Prize in Physics

The Nobel Prize in Physics 2019 was awarded for contributions to our understanding of the evolution of the universe and Earth’s place in the cosmos with one half to James Peebles for theoretical discoveries in physical cosmology, the other half jointly to Michel Mayor and Didier Queloz for the discovery of an exoplanet orbiting a solar-type star.

2019 Nobel Prize in Medicine

The Nobel Prize in Physiology or Medicine 2019 was awarded jointly to William G. Kaelin JrSir Peter J. Ratcliffe and Gregg L. Semenza for their discoveries of how cells sense and adapt to oxygen availability“. William G. Kaelin Jr was associated with Harvard Medical School, Boston, MA, USA, Howard Hughes Medical Institute, Chevy Chase, MD, USA at the time of this award. Sir Peter J. Ratcliffe was associated with University of Oxford, Oxford, United Kingdom, Francis Crick Institute, London, United Kingdom at the time of this award. Gregg L. Semenza was associated with Johns Hopkins University, Baltimore, MD, USA at the time of award.

2019 Nobel Prize in Peace

The Nobel Peace Prize 2019 was awarded to Abiy Ahmed Ali, the Prime Minister of the Federal Democratic Republic of Ethiopia for his efforts to achieve peace and international cooperation, and in particular for his decisive initiative to resolve the border conflict with neighbouring Eritrea”.

2019 Nobel Prize in Economics

The Sveriges Riksbank Prize in Economic Sciences in Memory of Alfred Nobel 2019 was awarded jointly to Abhijit BanerjeeEsther Duflo and Michael Kremer for their experimental approach to alleviating global poverty“. Abhijit Banerjee was associated with Massachusetts Institute of Technology (MIT), Cambridge, MA, USA during this award. Esther Duflo was associated with Massachusetts Institute of Technology (MIT), Cambridge, MA, USA during this award. Michael Kremer was associated with Harvard University, Cambridge, MA, USA during this award.

By JF DAS

Admin

One thought on “നൊബേൽ സമ്മാനം (Nobel Prize)”

Leave a Reply